കോട്ടയം: ഈരാറ്റുപേട്ടയില്‍ വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു. മാതാക്കല്‍ കന്നുപറമ്പില്‍ ഷാഹുലിന്റെ മകന്‍ അഫ്‌സല്‍ (15) ാണ് മീനച്ചിലാറ്റില്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചത്.
ഈലക്കയം ചെക്ക് ഡാമിന് സമീപമാണ് അപകടം. തൊടുപുഴ റോഡില്‍ ഇളപ്പുങ്കലിനു സമീപമാണ് വൈകിട്ട് നാലുമണിയോടെ അഫ്‌സല്‍ ഒഴുക്കില്‍പ്പെട്ടത്.
അഫ്‌സലും അനുജനും സുഹൃത്തും ചേര്‍ന്ന് മീനച്ചിലാര്‍ കാണാന്‍ എത്തിയതായിരുന്നു . ആറിന്റെ തീരത്ത് കൂടി നടക്കുന്നതിനിടെ പുഴയില്‍ വീണ ചെരുപ്പെടുക്കാന്‍ ശ്രമിക്കുമ്പോള്‍ അഫ്‌സല്‍ കയത്തില്‍ പെടുകയായിരുന്നു.
നാട്ടുകാരും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് നടത്തിയ തിരച്ചിലിനൊടുവിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.



