പരപ്പനങ്ങാടി: മൂന്ന് പേര്‍ക്ക് തെരുവ് നായയുടെ കടിയേറ്റു.ഇന്ന് ഉച്ചക്കു ശേഷം പരപ്പനങ്ങാടി പുത്തരിക്കലിലാണ് മൂന്നോളം ആളുകള്‍ക്ക് തെരുവ് നായയുടെ കടിയേറ്റത്.
പരപ്പനങ്ങാടി ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പരപ്പനങ്ങാടി സ്റ്റേഷന്‍ യൂണിറ്റ് ട്രോമാകെയര്‍ അംഗങ്ങള്‍ സ്ഥലത്തെത്തി നായ പിടികൂടി.തുടര്‍ന്ന് മൃഗ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം വാക്‌സിന്‍ നല്‍കി വിട്ടയച്ചു.
പിന്നീട് വൈകിട്ട് മറ്റ് രണ്ട് തെരുവ് നായ്ക്കള്‍ നാട്ടുകാരെ ആക്രമിക്കുന്നുണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് ട്രോമാകെയര്‍ പ്രവര്‍ത്തകര്‍ തിരച്ചില്‍ നടത്തി. സ്റ്റേഷനില്‍ യൂണിറ്റ് ലീഡര്‍ റിയാസ് പുത്തരിക്കല്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി. റഫീഖ് പരപ്പനങ്ങാടി, സി കെ കോയ, ഷുഹൈബ് ഇ പി, ഹബീബ് പുത്തരിക്കല്‍* എന്നിവര്‍ രക്ഷാ പ്രവര്‍ത്തനത്തില്‍ പങ്കാളികളായി.
കഴിഞ്ഞ ദിവസം കെട്ടുങ്ങല്‍ ഭാഗത്ത് കിണറ്റില്‍ വീണ നിലയില്‍ കണ്ടെത്തിയ മയിലിനെ ട്രോമാകെയര്‍ ലീഡര്‍ മുനീര്‍ സ്റ്റാറിന്റെ നേതൃത്വത്തില്‍ രക്ഷപ്പെടുത്തി പ്രാഥമിക ശുശ്രൂഷ നല്‍കി ഫോറസ്റ്റ് ഡിപ്പാര്‍ട്ട്‌മെന്റിന് കൈമാറിയിരുന്നു.




