Section

malabari-logo-mobile

കിത്താബിനും , റഫീഖ് മംഗലശ്ശേരിക്കുമൊപ്പം; പിന്തുണയുമായി സാംസ്‌കാരിക കേരളം

HIGHLIGHTS : നവോത്ഥാന മൂല്യങ്ങള്‍ക്കും ആവിഷ്‌ക്കാര സ്വാതന്ത്രത്തിനും നേരെയുള്ള കടന്ന് കയറ്റമാണ് കിത്താബിനെതിരെ ഉണ്ടായിട്ടുള്ളതെന്ന് സച്ചിദാനന്ദനും, സുനില്‍ പി ഇ...

നവോത്ഥാന മൂല്യങ്ങള്‍ക്കും ആവിഷ്‌ക്കാര സ്വാതന്ത്രത്തിനും നേരെയുള്ള കടന്ന് കയറ്റമാണ് കിത്താബിനെതിരെ ഉണ്ടായിട്ടുള്ളതെന്ന് സച്ചിദാനന്ദനും, സുനില്‍ പി ഇളയിടവും കെഇഎന്നും അടക്കുമുള്ള സാംസ്‌കാരിക പ്രമുഖര്‍.

നവംബര്‍ 22ന് വടകര ടൗണ്‍ ഹാളില്‍ വച്ച് നടന്ന കോഴിക്കോട് ജില്ലാ സ്‌കൂള്‍ കലോത്സവത്തിന് അരങ്ങേറുകയും സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് മത്സരിക്കാന്‍ അര്‍ഹത ലഭിക്കുകയും ചെയ്ത നാടകമാണ് മേമുണ്ട ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ അവതരിപ്പിച്ച റഫീഖ് മംഗലശ്ശേരി സംവിധാനം ചെയ്ത ‘കിത്താബ്’. എന്നാല്‍ അത് കടുത്ത പ്രതിഷേധങ്ങള്‍ക്കിടയാക്കുകയും ചില മതസംഘടനകള്‍ നാടകത്തിനെതിരെ രംഗത്ത് വരികയും ചെയ്തു. മത സംഘടനകളില്‍ നിന്നും ഭീഷണി ഉയര്‍ന്നതിനെ തുടര്‍ന്ന് മേമുണ്ട ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ നാടകാവതരണത്തില്‍ നിന്നും പിന്മാറിയതായി അറിയിക്കുകയും ചെയ്തു. നവോത്ഥാന മൂല്യങ്ങള്‍ക്കും ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിനെതിരെയുള്ള കടന്നുകയറ്റമാണ് ‘ കിത്താബി ‘നെതിരെ ഉണ്ടായിട്ടുള്ളത്. അതു കൊണ്ട് തന്നെ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ നാടകം അവതരിപ്പിക്കുന്നതിന് അവസരം ലഭിക്കാത്തതില്‍ ഞങ്ങള്‍ പ്രതിഷേധിക്കുന്നു. എന്ന് സാംസ്‌ക്കാരിക പ്രവര്‍ത്തകര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

sameeksha-malabarinews

കെ. സച്ചിദാനന്ദന്‍,എസ്.ഹരീഷ്,സണ്ണി. എന്‍. കപിക്കാട്,സജിത മഠത്തില്‍,കെ. ഇ. എന്‍,മാമുക്കോയ,എസ്. ശാരദക്കുട്ടി,സുനില്‍. പി. ഇളയിടം,കല്‍പറ്റ നാരായണന്‍,എം.എന്‍ കാരശ്ശേരി,ദീദി ദാമോദരന്‍,പ്രകാശ് ബാരെ തുടങ്ങി നിരവധി പേരാണ് പ്രതിഷേധ കുറിപ്പില്‍ ഒപ്പുവെച്ചത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!