ജനുവരി ഒന്നു മുതല്‍ ഹോട്ടലുകളില്‍ പ്ലാസ്റ്റിക് കുപ്പിവെള്ളത്തിന് നിരോധനം

തിരുവനന്തപുരം: ജനുവരി ഒന്നുമുതല്‍ സംസ്ഥാനത്ത് ഹോട്ടലുകളിലും റസ്‌റ്റോറന്റുകളിലും പ്ലാസ്റ്റിക് കുപ്പിവെള്ളത്തിന് നിരോധനം. നിരോധനം ലംഘിക്കുന്നവരുടെ ലൈസന്‍സ് റദ്ദാക്കുമെന്നാണ് റിപ്പോര്‍ട്ട്.

ഹോട്ടലുകള്‍ക്കും റസ്‌റ്റോറന്റുകള്‍ക്കും പുറമെ അഞ്ഞൂറ് കിടക്കയില്‍ കൂടുതലുള്ള ആശുപത്രികള്‍, ഹൗസ് ബോട്ടുകള്‍ എന്നിവിടങ്ങളിലും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ വിവിധ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്ക് ഉല്‍പ്പന്നങ്ങളും നിരോധിച്ചിട്ടുണ്ട്.

പരിസ്ഥിതി സംരക്ഷണ നിയമത്തിന്റെ അഞ്ചാംവകുപ്പ് പ്രകാരമാണ് ഈ നിരോധനം നടപ്പിലാക്കുന്നത്.

Related Articles