ഖത്തറില്‍ മീഡിയ കോര്‍പ്പറേഷന്റെ പുതിയ മൊബൈല്‍ ആപ്ലിക്കേഷന്‍

ദോഹ: രാജ്യത്ത് വിവരസാങ്കേതിക ലോകത്തെ പുത്തന്‍ കാല്‍വെപ്പിന്റെ ഭാഗമായി പുതിയ മൊബൈല്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കി. ഇനിമുതല്‍ ഖത്തറിലെ എല്ലാ ടെലിവിഷന്‍ ചാനലുകളും റേഡിയോ സ്‌റ്റേഷനുകളും ഉള്‍ക്കൊള്ളിച്ച് ഖത്തര്‍ മീഡിയ കോര്‍പ്പറേഷനാണ് പുതിയ മൊബൈല്‍ ആപ്പ് പുറത്തിറക്കിയിരിക്കുന്നത്.

ഇൗ ആപ്ലിക്കേഷന്‍ മലയാളത്തിലും ഇംഗ്ലീഷിലും ലഭ്യമാണ്. ക്യു എം ലി നൗ എന്ന പേരിലാണ് ഈ ആപ്പ് തയ്യാറാക്കിയിരിക്കുന്നത്. രാജ്യത്തെ വാര്‍ത്തകളെല്ലാം തന്നെ എത്രയും പെട്ടന്ന് ജനങ്ങളിലെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത് ആരംഭിച്ചിരിക്കുന്നത്.

ഖത്തര്‍ റേഡിയോ, ഖുറാന്‍ റേഡിയോ, ഉറുദു റേഡിയോ, ക്യൂ ബി എസ് റേഡിയോ, അല്‍ ഖലീജ് റേഡിയോ, ഖത്തര്‍ ടെലിവിഷന്‍, അല്‍ക്കാസ് ടിവി തുടങ്ങിയവയെല്ലാം തന്നെ ഐ ഒ സ് സംവിധാനം ഉപയോഗപ്പെടുത്തി ആവശ്യക്കാര്‍ക്ക് സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.

Related Articles