കെ സുരേന്ദ്രന്റെ റിമാന്‍ഡ് 14 ദിവസം കൂടി നീട്ടി

പത്തനംതിട്ട: ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്റെ റിമാന്‍ഡ് കാലാവധി 14 ദിവസത്തേക്കു കൂടി നീട്ടി. പത്തനംതിട്ട ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെതാണ് ഉത്തരവ്.

സുരേന്ദ്ര എന്തിനാണ് ശബരിമലയില്‍ പോയതെന്നും അവിടെയുണ്ടായ സുരേന്ദ്രന്റെ പ്രവൃത്തികള്‍ ന്യായീകരിക്കാന്‍ കഴിയില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

അതേസമയം സുരേന്ദ്രന്റെ ജാമ്യാപേക്ഷ വിധിപറയാന്‍ ഹൈക്കോടതി വെള്ളിയാഴ്ചത്തേക്ക് മാറ്റി.

Related Articles