മഞ്ജു വാര്യര്‍ക്ക് സിനിമ ചിത്രീകരണത്തിനിടെ പരിക്ക്

സിനിമ ചിത്രീകരണത്തിനിടെ ഉണ്ടായ അപകടത്തില്‍ നടി മഞ്ജു വാര്യര്‍ക്ക് പരിക്കേറ്റു. ആലപ്പുഴയിലെ ഹരിപ്പാട് വെച്ച് ഷൂട്ടിംഗ് നടക്കുന്ന സന്തോഷ് ശിവന്റെ സിനിമയുടെ ചിത്രീകരണത്തിനിടെയാണ് അപകടം സംഭവിച്ചത്. നെറ്റിയില്‍ പരിക്കേറ്റ മഞ്ജുവിനെ തൊട്ടടുത്ത ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പരിക്ക് ഗുരുതരമല്ലെന്ന് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു.

നീണ്ട ഇടവേളയ്ക്ക് ശേഷം സന്തോഷ് ശിവന്‍ സംവിധാനം ചെയ്യുന്ന ജാക്ക് ആന്റ് ജില്‍ എന്ന ചിത്രത്തിലാണ് മഞ്ജു അഭിനയിച്ച് വരുന്നത്. മഞ്ജുവിന് പുറമെ കാളിദാസും സൗബീനും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ഇവരെ കൂടാതെ നെടുമുടി വേണു, അജുവര്‍ഗീസ്, സുരാജ് വെഞ്ഞാറമൂട്, രമേഷ് പിഷാരടി തുടങ്ങി വന്‍ താരനിരതന്നെ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.