മരുപ്രദേശങ്ങളില്‍ കുഴിബോംബുകള്‍;കുവൈത്തില്‍ ശൈത്യകാല തമ്പ് സീസണ്‍ ഒഴിവാക്കുന്നു

കുവൈത്ത് സിറ്റി: രാജ്യത്ത് ഈ വര്‍ഷത്തെ ശൈത്യകാല തമ്പ് സീസണ്‍ ഒഴിവാക്കാന്‍ സാധ്യതയെന്ന് സൂചന. മഴ തുടര്‍ച്ചയായി പെയ്തതോടെ മരുപ്രദേശങ്ങളില്‍ ഗള്‍ഫ് യുദ്ധകാലത്തെ കുഴിബോംബുകള്‍ പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് മുന്‍സിപ്പാലിറ്റി ഇത്തരമൊരു ആലോചനയുമായി മുന്നോട്ട് പോകാന്‍ ആലോചിക്കുന്നത്.

തമ്പ് പണിയുന്നത് ഈ വര്‍ഷം പൂര്‍ണ്ണമായി ഒഴിവാക്കുക, സീസണ്‍ സമയം ഒരു മാസം മാത്രമാക്കി ചുരുക്കുക തുടങ്ങി രണ്ടു കാര്യങ്ങളാണ് മുനിസിപ്പല്‍ സമിതിക്ക് മുമ്പിലുള്ളത്. കൂടാതെ കുഴിബോംബുകള്‍ അവശേഷിക്കുന്ന മരുപ്രദേശങ്ങളുടെ മാപ്പുകള്‍ തയ്യാറാക്കി സമര്‍പ്പിക്കാനും പ്രതിരോധ മന്ത്രാലയത്തിന് നിര്‍ദേശം നല്‍കിക്കഴിഞ്ഞിട്ടുണ്ട്. അപകടങ്ങള്‍ തടയുന്നതിന്റെ മുന്നോടിയായാണ് ഇത്തരത്തിലുള്ള നടപടിക്കൊരുങ്ങുന്നത്.

അതെസമയം അനധികൃതമായി ആരെങ്കിലും തമ്പുകള്‍ നിര്‍മ്മിക്കുന്നുണ്ടോ എന്ന് പരിശോധിക്കാനുള്ള കര്‍ശന നടപടികളും ആരംഭിച്ചിട്ടുണ്ട്.

Related Articles