Section

malabari-logo-mobile

തൃശ്ശൂരിലെ അപകടം; വാഹനങ്ങള്‍ക്ക് അമിതവേഗതയെന്ന് സിസിടിവി ദൃശ്യങ്ങള്‍

HIGHLIGHTS : Racing accident in Thrissur; CCTV footage shows vehicles speeding

തൃശ്ശൂര്‍: കൊട്ടേക്കാട്ടെ അപകടത്തില്‍ വാഹനങ്ങള്‍ക്ക് അമിതവേഗതയെന്ന് സിസിടിവി ദൃശ്യങ്ങള്‍. അമിതവേഗതയില്‍ പോകുന്ന ബിഎംഡബ്ലിയു കാറിന്റെയും ഥാര്‍ ജീപ്പിന്റെയും ദൃശ്യങ്ങളാണ് ലഭിച്ചത്. സമീപത്തെ കടയിലെ സിസിടിവിയിലാണ് ദൃശ്യങ്ങള്‍ പതിഞ്ഞത്. മുമ്പും ബിഎംഡബ്ലിയു കാര്‍ ഇതുവഴി അമിത വേഗതയില്‍ പോകുന്നുണ്ടെന്ന് യാത്രക്കാര്‍ പറയുന്നു. ഇന്നലെ രാത്രി 10 മണിയോടെ കൊട്ടേക്കാട് സെന്ററില്‍ വച്ചാണ് ഥാര്‍ ജീപ്പ്, ടാക്‌സി കാറിലിടിച്ച് അപകടമുണ്ടായത്.

ഥാര്‍ ഓടിച്ചിരുന്ന ഷെറിന്‍ മദ്യപിച്ചിരുന്നതായി സ്ഥിരീകരിച്ചിട്ടുണ്ട്. തൃശ്ശൂര്‍ ജില്ലാ ആശുപത്രിയിലാണ് ഷെറിനെ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കിയത്. മത്സര ഓട്ടത്തിനിടെയാണ് ജീപ്പും ടാക്‌സി കാറും കൂട്ടിയിടിച്ചത്. ടാക്‌സി കാറില്‍ ഇടിച്ചത് ബിഎംഡബ്ലിയു കാറാണെന്ന് ഷെറിന്‍ പൊലീസിന് മൊഴിനല്‍കിയിട്ടുണ്ട്. റൈസ ഉമ്മര്‍ എന്ന ആളുടെ പേരില്‍ ഗുരുവായൂര്‍ രജിസ്‌ട്രേഷനിലുള്ളതാണ് ഥാര്‍.

sameeksha-malabarinews

ഈ കാര്‍ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ്. അപകട ശേഷം ഥാര്‍ വണ്ടിയില്‍ നിന്ന് രക്ഷപ്പെട്ടവര്‍ക്ക് വേണ്ടിയും അന്വേഷണം നടത്തുന്നുണ്ട്. മേഖലയിലെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിക്കുകയാണ്. ഇന്നലെ രാത്രി എട്ടരയ്ക്ക് ഉണ്ടായ അപകടത്തില്‍ ഒരാള്‍ മരിക്കുകയും നാലുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

മത്സര ഓട്ടം നടത്തിയ കാറിടിച്ച് പരുക്കേറ്റ 4 പേര്‍ അപകടനില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ അറിയിച്ചു. അപകടത്തില്‍ പാടൂക്കാട് സ്വദേശി രവിശങ്കറാണ് നേരത്തേ മരിച്ചിരുന്നു. രവിശങ്കറിന്റെ ഭാര്യ മായ, മകള്‍ വിദ്യ, ചെറുമകള്‍ ഗായത്രി, ടാക്‌സി ഡ്രൈവര്‍ രാജന്‍ എന്നിവരാണ് ചികിത്സയിലുള്ളത്. മറ്റൊരു ബി എം ഡബ്ല്യു കാറുമായി മത്സര ഓട്ടം നടത്തി വരുന്നതിനിടെയായിരുന്നു ഥാര്‍, ടാക്‌സി കാറിലിടിച്ചത്. ഥാര്‍ അമിത വേഗത്തിലായിരുന്നുവെന്ന് മരിച്ച രവിശങ്കറിന്റെ ഭാര്യ മായ വെളിപ്പെടുത്തിയിരുന്നു.

മത്സര ഓട്ടം നടത്തി അപകടം സൃഷ്ടിച്ച ഥാര്‍ ഡ്രവറെ അറസ്റ്റ് ചെയ്തു. ഥാര്‍ ഓടിച്ച അയന്തോള്‍ സ്വദേശി ഷെറിനെയാണ് അറസ്റ്റ് ചെയ്തത്. മദ്യപിച്ച് വാഹനം ഓടിച്ചതിനും മനപ്പൂര്‍വ്വമായ നരഹത്യക്കുമാണ് കേസെടുത്തത്. ഷെറിന്‍ മദ്യപിച്ചിരുന്നതായി കണ്ടെത്തിയിരുന്നു. ഥാറില്‍ ഷെറിനൊപ്പം ഉണ്ടായിരുന്ന മറ്റ് രണ്ട് പേര്‍ ഓടി രക്ഷപ്പെട്ടു. ഇന്നലെ രാത്രി 10 മണിയോടെ കൊട്ടേക്കാട് സെന്ററില്‍ വച്ചാണ് ഥാര്‍ ജീപ്പ്, ടാക്‌സി കാറിലിടിച്ച് അപകടമുണ്ടായത്. മറ്റൊരു ബിഎം ഡബ്ല്യു കാറുമായി മത്സര ഓട്ടം നടത്തി വരുന്നതിനിടെയായിരുന്നു ഥാര്‍, ടാക്‌സി കാറിലിടിച്ചത്.

ഥാര്‍ ഇടിച്ച് ടാക്‌സി യാത്രക്കാരന്‍ പാടൂക്കാട് സ്വദേശി രവിശങ്കര്‍ മരിച്ചിരുന്നു. രവിശങ്കറിന്റെ ഭാര്യ മായ, മകള്‍ വിദ്യ, ചെറുമകള്‍ ഗായത്രി, ടാക്‌സി ഡ്രൈവര്‍ രാജന്‍ എന്നിവര്‍ ചികിത്സയില്‍ തുടരുകയാണ്. ഇവര്‍ അപകടനില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ അറിയിച്ചു. റൈസ ഉമ്മര്‍ എന്ന ആളുടെ പേരില്‍ ഗുരുവായൂര്‍ രജിസ്‌ട്രേഷനിലുള്ളതാണ് ഥാര്‍. ഥാര്‍ അമിത വേഗത്തിലായിരുന്നുവെന്ന് മരിച്ച രവിശങ്കറിന്റെ ഭാര്യ മായ പറഞ്ഞു. എതിരെ വന്ന വാഹനത്തെ കാണാന്‍ പോലും പറ്റിയിരുന്നില്ലെന്നും അത്രക്കും വേഗതയില്‍ ആയിരുന്നു എതിരെ വാഹനം വന്നതെന്നുമാണ് മായ പറഞ്ഞത്.

ഇടിച്ച വാഹനത്തിന്റെ ശബ്ദം മാത്രമാണ് കേട്ടതെന്ന് ടാക്‌സി ഡ്രൈവര്‍ രാജനും പറഞ്ഞു. ഒരു കാര്‍ മുന്നില്‍ വേഗതയില്‍ കടന്നുപോയി. ആ കാറിന് പിന്നാലെ വന്ന കാറാണ് ഇടിച്ചത്. ഒതുക്കി നിര്‍ത്തിയ ടാക്‌സി കാറിലേക്കാണ് ഥാര്‍ ഇടിച്ചുകയറിയത്. വാഹനം വെട്ടിപ്പൊളിച്ചാണ് തങ്ങളെ പുറത്തെടുത്തതെന്നും രാജന്‍ പറഞ്ഞു. മദ്യപസംഘത്തിന്റെ മത്സരയോട്ടമാണ് അപകടത്തിന് കാരണമെന്നാണ് ദൃക്‌സാക്ഷികളായ നാട്ടുകാരുടെ ആരോപണം. ബിഎംഡബ്ല്യൂ കാര്‍ നിര്‍ത്താതെ പോയി.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!