കോഴിക്കോട് നഗരത്തില്‍ ബസ് ജീവനക്കാര്‍ തമ്മില്‍ കൂട്ടത്തല്ല്

കോഴിക്കോട് നഗരത്തില്‍ ബസ് ജീവനക്കാര്‍ തമ്മില്‍ കൂട്ടത്തല്ല്. രാവിലെ സമയ ക്രമത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് അടിയില്‍ കലാശിച്ചത്.
യാത്രക്കാരിടപെട്ടാണ് ബസ് ജീവനക്കാരെ പിന്തിരിപ്പിച്ചത്. കോഴിക്കോട്
സിറ്റി സ്റ്റാന്‍ഡിലാണ് കൂട്ടയടി നടന്നത്.

ബസുകള്‍ സിറ്റി സ്റ്റാന്‍ഡിലെത്തുന്ന സമയവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് അടിയില്‍ കലാശിച്ചത്. യാത്രക്കാര്‍ നോക്കിനില്‍ക്കെയാണ് പരസ്പരം അസഭ്യം വിളിച്ചുകൊണ്ടുള്ള കൂട്ടയടി നടന്നത്.

യാത്രക്കാരും വിദ്യാര്‍ത്ഥികളും ഇടപെട്ടാണ് ബസ് ജീവനക്കാരെ പിടിച്ചുമാറ്റിയത്.

Share news
error: Content is protected !!
Scroll to Top