Section

malabari-logo-mobile

അടുത്തിരിക്കുന്നില്ല, മടിയിലിരിക്കുന്നു; ബസ് കാത്തിരിപ്പ് കേന്ദ്രത്തിലെ ബെഞ്ച് മാറ്റിയതിനെതിരെ മറുപടിയുമായി വിദ്യാര്‍ത്ഥികള്‍

HIGHLIGHTS : Not close, lapsed; Students responded against changing the bench in the bus waiting area

ആണ്‍കുട്ടികളും പെണ്‍കുട്ടികളും അടുത്തിരിക്കുന്നുവെന്ന് ആരോപിച്ച് ബസ് കാത്തിരിപ്പ് കേന്ദ്രത്തിലെ ബെഞ്ച് മാറ്റിയതിനെതിരെയുള്ള സംഭവത്തില്‍ പ്രതിഷേധവുമായി തിരുവനന്തപുരം ഗവണ്‍മെന്റ് എന്‍ജിനീയറിങ് കോളേജിലെ (സിഇടി) വിദ്യാര്‍ത്ഥികള്‍. അടുത്തിരിക്കാന്‍ വിലക്കുമായെത്തിയവര്‍ക്ക് മുന്നില്‍ ഒരാള്‍ക്ക് മാത്രം ഇരിക്കാവുന്ന സീറ്റില്‍ ഒരാള്‍ മറ്റൊരാളുടെ മടിയിലിരുന്നാണ് പ്രതിഷേധിച്ചത്. വെയ്റ്റിംഗ് ഷെഡില്‍ ഒരുമിച്ചിരിക്കുന്ന ചിത്രം വിദ്യാര്‍ഥികള്‍ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചു. അടുത്തിരിക്കരുതെന്ന് പറഞ്ഞവരോട് മടിയില്‍ ഇരിക്കാമല്ലോ എന്ന് ചോദിച്ചുകൊണ്ട് വിദ്യാര്‍ത്ഥികള്‍ ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്.

നിരവധി പേരാണ് ഈ ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഢ്യവുമായി രംഗത്തെത്തിയിരിക്കുന്നത്.വിദ്യാര്‍ത്ഥികളുടെ ചുട്ടമറുപടിക്ക് അഭിവാദ്യങ്ങള്‍ അര്‍പ്പിച്ച് സിഇടി പൂര്‍വ്വവിദ്യാര്‍ത്ഥിയും മുന്‍ എം.എല്‍.എയുമായ വി.ടി ബല്‍റാം. ”വിശദീകരണങ്ങളുടെ ആവശ്യമുണ്ടെന്ന് തോന്നുന്നില്ല. തിരുവനന്തപുരം സിഇടിയിലെ വിദ്യാര്‍ത്ഥികള്‍ക്ക് അഭിവാദനങ്ങള്‍”. – വിടി ബല്‍റാം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

sameeksha-malabarinews

‘ജനാധിപത്യ സമൂഹത്തില്‍ ലിംഗനീതി ഏറ്റവും പ്രധാനപ്പെട്ട ഘടകമാണ്. ലിംഗനീതിയെ അംഗീകരിക്കാത്തവരും പഴഞ്ചന്‍ സദാചാര സങ്കല്‍പങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നവരും സമൂഹത്തിന് അപകടമാണ്. പുരുഷാധിപത്യബോധത്തില്‍ നിന്ന് ഇനിയും വണ്ടി കിട്ടാത്തവരാണ്’ പരിഹാസ രൂപേണ പറഞ്ഞു. പ്രതികരിച്ച വിദ്യാര്‍ത്ഥികളെ അഭിനന്ദിക്കുന്നുവെന്നും ഡി.വൈ.എഫ്.ഐ വ്യക്തമാക്കി.

ഇതുമായി ബന്ധപ്പെട്ട് മുന്‍ എം.എല്‍.എ കെ.എസ്. ശബരീനാഥനും ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടിരുന്നു.’ CET (തിരുവനന്തപുരം എന്‍ജിനിയറിംഗ് കോളേജ്) പരിസരത്തുള്ള വെയ്റ്റിംഗ് ഷെഡിലെ ബെഞ്ച് ചില സദാചാരവാദികള്‍ മുറിച്ചു മൂന്നു സീറ്റുകളാക്കി മാറ്റി. വിദ്യാര്‍ഥികള്‍, ആണ്‍കുട്ടികളും പെണ്‍കുട്ടികളും കൂട്ടംകൂടി ഇരിക്കുന്നു എന്നായിരുന്നത്രെ പരാതി!
ഇതിന് മനോഹരമായ ഒരു മറുപടി CET യിലെ മിടുക്കര്‍ നല്‍കി. അവര്‍ കൂട്ടുകാരെല്ലാവരും ചേര്‍ന്നു ഈ സീറ്റുകളില്‍ അങ്ങ് ഒത്തുകൂടി….
ഒരു മിന്നലുമടിച്ചില്ല മാനവും ഇടിഞ്ഞില്ല, CETക്കാര്‍ക്ക് ഒരു മനസ്സാണ് എന്ന് വീണ്ടും തെളിയിച്ചു”. – ശബരീനാഥന്‍ ഫെയ്‌സ് ബുക്കില്‍ കുറിച്ചു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!