Section

malabari-logo-mobile

പരപ്പനങ്ങാടിയിലെ ക്വട്ടേഷന്‍ ആക്രമണം; സംഘത്തിലെ നാലാമനും പിടിയില്‍

HIGHLIGHTS : one arrested by parappanagadi police connected with quotation case

പരപ്പനങ്ങാടി : പരപ്പനങ്ങാടി ചെട്ടിപ്പടി ആലുങ്ങല്‍ ബീച്ചില്‍ കഴിഞ്ഞമാസം നാട്ടുകാര്‍ക്കെതിരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയ ക്വട്ടേഷന്‍ സംഘാംഗം പിടിയില്‍. താനൂര്‍ സ്വദേശി കെ തഫ്‌സീര്‍ (24 ) നെയാണ് പരപ്പനങ്ങാടി എസ്. എച്ച്. ഒ. ഹരീഷും സംഘവും പിടികൂടിയത്.

സ്വര്‍ണ കള്ള കടത്തുമായി ബന്ധപെട്ട വ്യക്തിയെ തട്ടിക്കൊണ്ടുപോകാന്‍ വാഹനത്തിലെത്തിയ കൊച്ചിയില്‍ നിന്നുള്ള അഞ്ചംഗ സംഘം നാട്ടുകാര്‍ക്കെതിരെ ഭീഷണിപെടുത്തുകയും, അവരുമായി വാക്കു
തര്‍ക്കമായതോടെ തോക്കു ചൂണ്ടുകയുമായിരുന്നു. ഇതോടെ ആള്‍കൂട്ടം കൂട്ടത്തോടെ ഇവര്‍ക്കെതിരെ തിരിഞ്ഞു. ഇവരില്‍ രണ്ടുപേരെ പിടികൂടി പോലീസിലേല്‍പ്പിച്ചു ഇതിനിടെ മൂന്നു പേര്‍ സംഭവസ്ഥലത്ത് നിന്ന് രക്ഷപെടുകയായിരുന്നു.

sameeksha-malabarinews

മൂന്നാമത്തെയാളെ പിന്നീട് പോലീസ് പിടികൂടിയിരുന്നു.കേസിലെ മറ്റൊരു പ്രതി വിദേശത്തേക്ക് കടന്നതായാണ് വിവരം. പിടിയിലായ തഫ്‌സീറിനെ പൊന്നാനി കോടതി റിമാന്റ് ചെയ്തു.

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!