ക്വീന്‍ താരം ധ്രുവന്‍ വിവാഹിതനായി

ക്വീന്‍ എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ ധ്രുവന്‍ വിവാഹിതനായി. അഞ്ജലിയാണ് വധു. പാലക്കാട് വച്ച് നടന്ന വിവാഹത്തില്‍ അടുത്ത കുടുംബാംഗങ്ങളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.

ക്വീന്‍ എന്ന ചിത്രത്തിലൂടെയാണ് ധ്രുവന്‍ ശ്രദ്ധേയനാകുന്നത്.
ചിത്രത്തിലെ ബാലു എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായി താരം മാറി.

ലിസമ്മയുടെ വീട് എന്ന സിനിമയില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റായാണ് ധ്രുവ് സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. ചില്‍ഡ്രന്‍സ് പാര്‍ക്ക്’, ‘ഫൈനല്‍സ്’, ‘വലിമൈ’, തുടങ്ങിയ ചിത്രങ്ങളിലൂടെ താരം എത്തി. മോഹന്‍ലാല്‍ നായകനായ ‘ആറാട്ട്’ എന്ന ചിത്രത്തിലും ശ്രദ്ധേയമായ വേഷം ധ്രുവന്‍ ചെയ്തിരുന്നു. നാന്‍സി റാണി, ജനഗണമന തുടങ്ങിയവയാണ് ഇനി പുറത്തിറങ്ങാനുള്ള ചിത്രങ്ങള്‍.

Share news
error: Content is protected !!
Scroll to Top