ബന്ധുവായ പുരുഷന്‍ കൂടെ ഇല്ലാതെ അഫ്ഗാന്‍ സ്ത്രീകള്‍ വിമാന യാത്ര അരുത്; താലിബാന്‍

ബന്ധുവായ പുരുഷന്‍ ഒപ്പമില്ലാതെ അഫ്ഗാന്‍ സ്ത്രീകള്‍ വിമാന യാത്ര അരുതെന്ന് വിമാന കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കി താലിബാന്‍. ഞായറാഴ്ചയാണ് തനിച്ച് വിമാന യാത്ര ചെയ്യുന്ന സ്ത്രീകള്‍ക്ക് യാത്രാനുമതി വിലക്കിക്കൊണ്ട് താലിബാന്‍ നിര്‍ദ്ദേശം നല്‍കിയത്.

എയര്‍പോര്‍ട്ട് ഇമിഗ്രേഷന്‍ അതോരിറ്റി അധികൃതരും താലിബാന്‍ പ്രതിനിധികളും എയര്‍ലൈന്‍ കമ്പനികളും തമ്മില്‍ നടന്ന യോഗത്തിലായിരുന്നു തീരുമാനം. രാജ്യാന്തര ഫ്ളൈറ്റുകള്‍ കൂടാതെ ആഭ്യന്തര ഫ്ളൈറ്റുകളിലും സ്ത്രീകള്‍ക്ക് തനിച്ച് യാത്ര ചെയ്യാന്‍ അനുവാദമില്ല.

ശനിയാഴ്ച ഇത്തരത്തില്‍ നേരത്തെ ബുക്ക് ചെയ്ത ടിക്കറ്റുമായി എത്തിയ സ്ത്രീകളെ വിമാനത്താവളത്തില്‍ നിന്ന് തിരികെ അയച്ചതായാണ് റിപ്പോര്‍ട്ട് വിശദമാക്കുന്നത്. ദുബായിലേക്കു പോകാനെത്തിയ അഫ്ഗാന്‍ യുവതിയെ ഉദ്യോഗസ്ഥര്‍ തടഞ്ഞതായും റിപ്പോര്‍ട്ടുണ്ട്.

Share news
error: Content is protected !!
Scroll to Top