Section

malabari-logo-mobile

ക്വാറന്റൈന്‍ പൂര്‍ണ്ണമായും ഒഴിവാക്കി കര്‍ണാടക: ഇനി അതിര്‍ത്തികളില്‍ കോവിഡ് പ്രതിരോധ പരിശോധനയുമില്ല.

HIGHLIGHTS : Quarantine is no mandatory for inter state travellers

ബംഗളൂരു : കോവിഡ് വ്യാപനത്തെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി ഇതരസംസ്ഥാനങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് ഏര്‍പ്പെടുത്തിയ ക്വാറന്റൈന്‍ ഇനി മുതല്‍ കര്‍ണാടകയില്‍ നിര്‍ബന്ധമല്ല
ഇനി കര്‍ണാടകയുടെ അതിര്‍ത്തികളില്‍കോവിഡ് പ്രതിരോധ പരിശോധനകളും ഉണ്ടാകില്ല.

ഇതരസംസ്ഥാനങ്ങളില്‍ നിന്നും എത്തുന്നവര്‍ക്കുള്ള 14 ദിവസത്തെ ക്വാറന്റൈന്‍ ആണ് ഒഴിവാക്കിയത്. ഇവര്‍ സേവാ സിന്ധു പോര്‍ട്ടലില്‍ രജിസട്രേഷന്‍ ചെയ്യേണ്ടതില്ലെന്നും സര്‍ക്കാര്‍ പറയുന്നു.

sameeksha-malabarinews

സംസ്ഥാന അതിര്‍ത്തികള്‍, ബസ് സ്റ്റാന്റുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍ എന്നിവിടങ്ങളിലെ പരിശോധനയും ഒഴിവാക്കിയിട്ടുണ്ട്.

പുറത്ത് നിന്നും കോവിഡ് ലക്ഷണങ്ങള്‍ ഉള്ളവര്‍ എത്തിയാല്‍ അവര്‍ വീട്ടില്‍ തന്നെയിരുന്ന് വേഗത്തില്‍ 144410 എന്ന ആപ്തമിത്ര ഹെല്‍പ്പ് ലൈനില്‍ ബന്ധപ്പെടണമെന്നും ഉത്തരവില്‍ പറയുന്നു. ഉത്തരവ് തിങ്കളാഴ്ച മുതല്‍ പ്രാബല്യത്തില്‍ വന്നതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!