തിരുവനന്തപുരം എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയം പരാജയപ്പെട്ടു. അവിശ്വാസത്തെ 40 എംഎല്‍എമാര്‍ അവിശ്വാസപ്രമേയത്തെ അനുകൂലിച്ചപ്പോള്‍ 87 എംഎല്‍എമാര്‍ മ്രമേയത്തെ എതിര്‍ത്തു.
കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗം വോട്ടെടുപ്പില്‍ നിന്നും വിട്ടുനിന്നു
കോണ്‍ഗ്രസ് എംഎല്‍എ വിഡി സതീശനാണ് അവിശ്വാസപ്രമേയം അവതരിപ്പിച്ചത്.
ചര്‍ച്ചക്ക് മുഖ്യമന്ത്രി പിണറായി വിജയന്റെ മറുപടി പ്രസംഗം മൂന്നേമുക്കാല്‍ മണിക്കൂര്‍ നീണ്ടുനിന്നു. നിയമസഭാ ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ പ്രസംഗമാണിത്.
ഇതിനിടെ മുഖ്യമന്ത്രി ആരോപണങ്ങള്‍ക്ക് കൃത്യമായി മറുപടി നല്‍കുന്നില്ലെന്നും പ്രസംഗം വലിച്ച് നീട്ടുകയാണെന്നും ആരോപിച്ച് പ്രതിപക്ഷ എല്‍എല്‍എമാര്‍ നടത്തളത്തിലറങ്ങി പ്രതിഷേധിച്ചു.




