Section

malabari-logo-mobile

ഖത്തറില്‍ പരിശോധനക്കെത്തിയത് ഗാര്‍ഡിയന്‍ വായിച്ചല്ലെന്ന്

HIGHLIGHTS : ദോഹ: ഖത്തറിലെ തൊഴിലിടങ്ങളില്‍ പരിശോധന നടത്താനെത്തിയത് ഗാര്‍ഡിയന്‍ പത്രം നല്കിയ വാര്‍ത്തയുടെ അടിസ്ഥാനത്തിലല്ലെന്ന് കഴിഞ്ഞ ദിവസം ദോഹയിലെത്തിയ അന്താരാ...

download (2)ദോഹ: ഖത്തറിലെ തൊഴിലിടങ്ങളില്‍ പരിശോധന നടത്താനെത്തിയത് ഗാര്‍ഡിയന്‍ പത്രം നല്കിയ വാര്‍ത്തയുടെ അടിസ്ഥാനത്തിലല്ലെന്ന് കഴിഞ്ഞ ദിവസം ദോഹയിലെത്തിയ അന്താരാഷ്ട്ര ലേബര്‍ ഫെഡറേഷന്‍ അംഗങ്ങള്‍ വ്യക്തമാക്കി. ഗാര്‍ഡിയന്‍ പത്രം വാര്‍ത്ത നല്കുന്നതിന് മുമ്പ് തന്നെ 2022 ലോകകപ്പ് ലക്ഷ്യമാക്കുന്ന ഖത്തറിലെ തൊഴില്‍ സാഹചര്യങ്ങളെക്കുറിച്ച് പരിശോധന നടത്താന്‍ ഫെഡറേഷന്‍ തീരുമാനിച്ചിരുന്നു. ഈ തീരുമാനം ഇപ്പോള്‍ നടപ്പിലാക്കുകയാണ്. ഇതിന് ഗാര്‍ഡിയന്‍ ദിനപത്രത്തില്‍ വന്ന വാര്‍ത്തകളുമായി ബന്ധമില്ല. അന്താരാഷ്ട്ര ലേബര്‍ ഫെഡറേഷന്‍ പ്രതിനിധി സംഘം കഴിഞ്ഞ ദിവസമാണ് ദോഹ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയത്. ഗാര്‍ഡിയന്‍ വാര്‍ത്തയെ തുടര്‍ന്നാണ് അന്താരാഷ്ട്ര പ്രതിനിധി സംഘം ഖത്തറിലെത്തിയതെന്ന് വാര്‍ത്തകള്‍ പരന്നിരുന്നു. ഖത്തറിലെ തൊഴില്‍ സാഹചര്യങ്ങളെക്കുറിച്ച് പരിശോധന നടത്താന്‍ കോണ്‍ഫെഡറേഷന്‍ ഒരു വര്‍ഷം മുമ്പ് തന്നെ തീരുമാനിച്ചിരുന്നതായി സംഘത്തിലെ ഫ്രാന്‍സ് പ്രതിനിധി ഗില്ലീസ് ലിറ്റോര്‍ട്ട് വ്യക്തമാക്കി.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!