Section

malabari-logo-mobile

ഗണേഷ് മന്ത്രിയാകും; ബാലകൃഷ്ണപിള്ള

HIGHLIGHTS : തിരു: ഗണേഷ് കുമാറിന് മന്ത്രിസ്ഥാനം നല്‍കാമെന്നാ കാര്യത്തില്‍ ഉറപ്പ് ലഭിച്ചതായി കോണ്‍ഗ്രസ്സ് ബി ചെയര്‍മാന്‍ ബാലകൃഷ്ണപ്പിള്ള. പാര്‍ട്ടി യോഗത്തിലാണ് പ...

download (3)തിരു: ഗണേഷ് കുമാറിന് മന്ത്രിസ്ഥാനം നല്‍കാമെന്നാ കാര്യത്തില്‍ ഉറപ്പ് ലഭിച്ചതായി കോണ്‍ഗ്രസ്സ് ബി ചെയര്‍മാന്‍ ബാലകൃഷ്ണപ്പിള്ള. പാര്‍ട്ടി യോഗത്തിലാണ് പിള്ള ഇക്കാര്യം വ്യക്തമാക്കിയത്.

ഗണേഷ് കുമാറിന് മന്ത്രിസ്ഥാനം രാജിവെക്കേണ്ട ആവശ്യം ഇല്ലായിരുന്നുവെന്നും താനുണ്ടായിരുന്നുവെങ്കില്‍ രാജിക്ക് സമ്മതിക്കില്ലായിരുന്നുവെന്നും രാജി തന്നോട് ആലോചിച്ചിട്ടല്ലായിരുന്നുവെന്നും നേതൃയോഗത്തിന് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ബാലകൃഷ്ണപിള്ള പറഞ്ഞു. കുടുംബവഴക്ക് പുതുമയുള്ള കാര്യമല്ലെന്നും യാമിനിയുമായുള്ള പ്രശ്‌നങ്ങള്‍ പരിഹരിച്ചതാണെന്നും ബാലകൃഷ്ണപിള്ള കൂട്ടിചേര്‍ത്തു.

sameeksha-malabarinews

പാര്‍ട്ടിയോടും ഗണേഷിനോടും കഴിഞ്ഞ ആറുമാസമായി നീതികേടാണ് കാണിക്കുന്നതെന്നും അഞ്ചര മാസം മുമ്പ് ഗണേഷിനെ സത്യപതിഞ്ജ ചെയ്യിക്കേണ്ടതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. സീറ്റുകൊടുത്തിട്ട് കാലു വാരുന്നത് യുഡിഎഫിന്റെ കുലതൊഴിലാണെന്നും പിള്ള വിമര്‍ശിച്ചു. പത്താം തിയ്യതിക്ക് മുമ്പ് മന്ത്രികാര്യത്തില്‍ ഉറപ്പ് വേണമെന്ന കാര്യം അറിയിച്ചിട്ടുണ്ടെന്നും അതില്‍ തൃപ്തികരമായ ഉറപ്പ് ലഭിച്ചതായും വൈകാതെ അനുകൂല തീരുമാനമുണ്ടാകുമെന്ന് കരുതുന്നുവെന്നും പിള്ള പറഞ്ഞു.

എംഎല്‍എ സ്ഥാനം രാജിവെച്ചുകൊണ്ടുള്ള കത്ത് ഗണേഷ് കുമാര്‍ തനിക്ക് തന്നിട്ടില്ലെന്നും വാക്കാല്‍ രാജി വെക്കാനുള്ള ആഗ്രഹം പ്രകടിപ്പിക്കുക മാത്രമാണ് ചെയ്തിട്ടുള്ളതെന്നും രാജിക്കാര്യം തീരുമാനിക്കേണ്ടത് പാര്‍ട്ടിയാണെന്നും പിള്ള പറഞ്ഞു.

 

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!