സോളാര്‍ കേസ് മുഖ്യമന്ത്രിയെ ചോദ്യം ചെയ്തു; എജി

oomanകൊച്ചി : സോളാര്‍ കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടയെ ചോദ്യം ചെയ്‌തെന്ന് എജി ഹൈക്കൊടതിയെ അറിയിച്ചു. പരാതിയില്ലെങ്കില്‍ എന്തിന് വേണ്ടിയാണ് മുഖ്യമന്ത്രിയെ ചോദ്യം ചെയ്തതെന്ന് കോടതി ചേദിച്ചു. കൂടാതെ സോളാര്‍ കേസില്‍ മുഖ്യമന്ത്രിയുടെ പങ്ക് വ്യക്തമക്കണമെന്നും കോടതി. പരാതിക്കാരനായ ശ്രീധരന്‍നായരോടാണ് ഹൈക്കോടതി ഇക്കാര്യം ആവശ്യപ്പെട്ടത്.

മുഖ്യമന്ത്രിയുടെ പങ്ക് വ്യക്തമാകാതെ അനേ്വഷിക്കുന്നതിന് നിര്‍ദ്ദേശിക്കുന്നത് എങ്ങനെയെന്നും കോടതി ചോദിക്കുകയുണ്ടായി. അതേ സമയം ശ്രീധരന്‍ നായരുടെ പരാതിയില്‍ അനേ്വഷണം അവസാന ഘട്ടത്തിലാണെന്ന് എജി കോടതിയെ അറിയിച്ചു.

സരിത എസ് നായര്‍ക്കൊപ്പം ജൂലൈ 9 ന് മുഖ്യമന്ത്രിയെ ഓഫീസില്‍ എത്തി കണ്ടു എന്ന് ശ്രീധരന്‍നായര്‍ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ മുഖ്യമന്ത്രിക്കൊപ്പം സരിതയെ കണ്ടതില്‍ എന്താണ് തെറ്റ് എന്നും കോടതി ചോദിച്ചിരുന്നു. മുഖ്യമന്ത്രി പറഞ്ഞിട്ടാണ് സരിതക്ക് പണം നല്‍കിയതെങ്കില്‍ ആ രേഖകള്‍ ഹാജരാക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചിരുന്നു.

 

 

Share news
error: Content is protected !!
Scroll to Top