സ്വര്‍ണ്ണകടത്ത് കേസില്‍ കസ്റ്റംസ് ഡെപ്യൂട്ടി കമ്മീഷണര്‍ അറസ്റ്റില്‍

download (1)കൊച്ചി : നെടുമ്പാശ്ശേരി വിവമാനത്താവളം വഴിയുള്ള സ്വര്‍ണ്ണകടത്ത് കേസില്‍ കസ്റ്റംസ് ഡെപ്യൂട്ടി കമ്മീഷണര്‍ സി മാധവന്‍ അറസ്റ്റില്‍. വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റെന്ന് സിബിഐ വ്യക്തമാക്കി. ഈ കേസില്‍ അസിസ്റ്റന്‍ഡ് കമ്മീഷണര്‍ അനില്‍ കുമാറിനെയും പ്രതി ചേര്‍ക്കുമെന്നാണ് റിപ്പോര്‍ട്ട്.

കള്ളകടത്തുമായി ബന്ധപ്പെട്ട് കസ്റ്റംസ് അസിസ്റ്റന്‍ഡ് കമ്മീഷണര്‍ അനില്‍കുമാറിനെ കോഴിക്കോട് സെന്‍ട്രല്‍ കസ്റ്റംസിലേക്ക് സ്ഥലം മാറ്റിയിരുന്നു. സ്വര്‍ണ്ണകടത്തിനായി ഫയാസിന് കസ്റ്റംസ് ഉദേ്യാഗസ്ഥരുടെ സഹായം ലഭിച്ചിരുന്നതായി നേരത്തെ കണ്ടെത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് അഴിമതി, വഞ്ചന എന്നീ കുറ്റങ്ങള്‍ ചുമത്തി ഡെപ്യൂട്ടി കസ്റ്റംസ് കമ്മീഷണര്‍ സി മാധവന്‍, പ്രിവന്റീവ് ഓഫീസര്‍മാരായ സുനില്‍ കുമാര്‍, സോണി എന്നിവര്‍ക്കെതിരെ പോലീസ് കേസെടുത്തിരുന്നു. സ്വര്‍ണ്ണകടത്ത് കേസില്‍ ഒളിവില്‍ കഴിയുന്ന പ്രതികളായ അഷറഫ്, അബ്ദുള്ള എന്നിവര്‍ക്കായി വിമാനത്താവളങ്ങളില്‍ അടക്കം ലുക്ക് ഔട്ട് നോട്ടിസ് പുറപ്പെടുവിച്ചിട്ടുണ്ട്.

കഴിഞ്ഞ മാസം നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ദുബായില്‍ നിന്ന് വന്ന രണ്ട് സ്ത്രീകളില്‍ നിന്നും 6 കോടി രൂപ വില വരുന്ന 20 കിലോ സ്വര്‍ണ്ണം പിടിച്ചെടുത്തതോടെയാണ് സ്വര്‍ണ്ണ വേട്ടയുടെ ചുരുളഴിഞ്ഞത്.

 

Share news
error: Content is protected !!
Scroll to Top