Section

malabari-logo-mobile

ഖത്തറില്‍ വിസാരഹിത സന്ദര്‍ശനത്തിന് താമസാനുമതി പുതുക്കാത്തവര്‍ക്ക് പിഴ

HIGHLIGHTS : ദോഹ: ഖത്തറിലേക്ക് വിസാരഹിത സന്ദര്‍ശനത്തിനെത്തി താമസാനുമതി പുതുക്കാന്‍ മറന്ന് പലരും വന്‍തുക പിഴ ഒടുക്കി മടങ്ങേണ്ട അവസ്ഥയാണ്. പണച്ചിലവൊന്നുമില്ലാതെ ഫ...

ദോഹ: ഖത്തറിലേക്ക് വിസാരഹിത സന്ദര്‍ശനത്തിനെത്തി താമസാനുമതി പുതുക്കാന്‍ മറന്ന് പലരും വന്‍തുക പിഴ ഒടുക്കി മടങ്ങേണ്ട അവസ്ഥയാണ്. പണച്ചിലവൊന്നുമില്ലാതെ ഫ്രീയായി തമസാനുമതി പുതുക്കാനുള്ള അവസരം പലരും മറന്നതാണ് അവസാനം പൊല്ലാപ്പായത്. അശ്രദ്ധകാരണം നിരവധി പേര്‍ക്കാണ് 200 റിയാലാണ് പിഴ ഒടുക്കേണ്ടി വന്നിരിക്കുന്നത്.

ഇത്തരത്തില്‍ ഇവിടെ എത്തിയവരില്‍ കൂടുതല്‍ പേരും വിസയില്ലാതെ സന്ദര്‍ശനത്തിനെത്തിയ മലയാളി കുടംബങ്ങളാണ്. ഒരുമാസം കഴിഞ്ഞിട്ടും താമസാനുമതി പുതുക്കാന്‍ മറന്ന് രാജ്യത്ത് തങ്ങുകയായിരുന്നു. അധികമായി തങ്ങുന്ന ഓരോ ദിവസത്തിനും ഇവര്‍ 200 റിയാല്‍ വീതമാണ് അടയ്‌ക്കേണ്ടിവരിക.

sameeksha-malabarinews

കുടംബത്തോടൊപ്പം അവധിക്കാലം ചിലവഴിക്കാനായി ഖത്തറിലെത്തുന്നവര്‍ ഇനിയെങ്കിലും എത്രയും വേഗം താമസാനുമതി പുതുക്കിയാല്‍ വന്‍തുക പിഴ അടയ്ക്കുന്നതില്‍ നിന്ന് രക്ഷപ്പെടാവുന്നതാണ്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!