ഖത്തറില്‍ നിന്നും സുഹൃത്തിന്റൈ പാസ്‌പോര്‍ട്ടുമായി കേരളത്തിലേക്ക് മുങ്ങിയ യുവാവ് അറസ്റ്റില്‍

മലപ്പുറം: ഖത്തറില്‍ നിന്നും സുഹൃത്തിന്റെ പാസ്‌പോര്‍ട്ട് മോഷ്ടിച്ച് നാട്ടിലേക്ക് കടന്ന യുവാവിനെ പോലീസ് പിടികൂടി. മലപ്പുറം കല്‍പകഞ്ചേരി പോലീസാണ് വൈലത്തൂര്‍ സ്വദേശി കാഞ്ഞിരിങ്ങല്‍ യൂനസിനെ പിടികൂടിയത്.

യൂനസ് തന്റെ സുഹൃത്തായ താരിഫിന്റെ പാസ്‌പോര്‍ട്ടുമായി 2012 ലാണ് നാട്ടിലേക്ക് കടന്നു കളഞ്ഞത്. പണമിടപാടുമായി ബന്ധപ്പെട്ട് യൂനസിന്റെ പാസ്‌പോര്‍ട്ട് മറ്റൊരാളുടെ കൈവശം കുടുങ്ങിക്കിടക്കുകയായിരുന്നു. ഇതെ തുടര്‍ന്നാണ് ഇയാള്‍ ജോലി വാഗ്ദാനം നല്‍കി ഖത്തറിലെത്തിച്ച താരിഫിന്റെ പാസ്‌പോര്‍ട്ട് കൈവശപ്പെടുത്തിയത്. തുടര്‍ന്ന് ഇയാള്‍ സ്വന്തം ആവശ്യങ്ങള്‍ക്കായി ഖത്തറിലും വിമാനത്തവാളങ്ങളിലും ഇത് ഉപയോഗിച്ചുവരികയായിരുന്നു.

അതെസമയം പാസ്‌പോര്‍ട്ട് നഷ്ടമായതോടെ താരിഫ് നാട്ടിലേക്ക് തിരിച്ച് വരാനാകാതെ ഖത്തരില്‍ കുടുങ്ങി. ഇതെതുടര്‍ന്നാണ് താരിഫിന്റെ ബന്ധുക്കള്‍ കല്‍പ്പകഞ്ചേരി പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയത്. പോലീസ് നടത്തിയ അന്വേഷണത്തില്‍ യൂനസിന്റെ വീട്ടില്‍ നിന്നും താരിഫിന്റെ പാസ്‌പോര്‍ട്ട് കണ്ടെത്തി. ഇനി ഇന്ത്യന്‍ എംബസിയുടെ സഹായത്തോടെ താരിഫിനെ നാട്ടിലെത്തിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് കുടുംബം.

Share news
error: Content is protected !!
Scroll to Top