ബാങ്ക് സമരം;കേരളത്തില്‍ രണ്ടാം ദിവസവും പൂര്‍ണം

തിരുവനന്തപുരം: കേരളമുള്‍പ്പെടെ സംസ്ഥാങ്ങളില്‍ ബാങ്ക് ജീവനക്കാര്‍ നടത്തി വരുന്ന പണിമുടക്ക് രണ്ടാം ദിവസവും തുടരുന്നു. സേവനവേതന വ്യവസ്ഥകള്‍ പുതുക്കണമെന്നാവശ്യപ്പെട്ട് നടത്തുന്ന സമരം നാളെ രാവിലെ വരെ തുടരും.

ബാങ്ക് സമരത്തെ തുടര്‍ന്ന് ശമ്പളം നല്‍കുന്നതടക്കമുള്ള പ്രവര്‍ത്തനങ്ങളെ ബാധിക്കും. കേരളം, പശ്ചിമബംഗാള്‍, ബീഹാര്‍ അടക്കമുള്ള സംസ്ഥാനങ്ങളെയാണ് സമരം സാരമായി ബാധിച്ചിരിക്കുന്നത്.

അതെസമയം ഡിജിറ്റല്‍ സേവനങ്ങളെ സമരം ബാധിച്ചിട്ടില്ല. സമരം ബാധിച്ചിട്ടില്ല. ചില സ്ഥലങ്ങളില്‍ ഒഴികെ മറ്റെല്ലായിടങ്ങളിലെ മിക്ക എടിഎമ്മുകളിലും പണമുണ്ട്. എന്നാല്‍ സൂചന പണിമുടക്കിന് ശേഷവും പ്രശ്‌നത്തിന് പരിഹാരമായില്ലെങ്കില്‍ അനിശ്ചിതകാല സമരത്തിലേക്ക് കടക്കാനാണ് സംഘടനകളുടെ തീരുമാനം.

Share news
error: Content is protected !!
Scroll to Top