ബഹ്‌റൈനില്‍ വിദേശികള്‍ക്ക് സ്വന്തം സ്‌പോണ്‍സര്‍ഷിപ്പില്‍ 10 വര്‍ഷത്തെ താമസാനുമതി

മനാമ: രാജ്യത്ത് വിദേശികള്‍ക്ക് 10 വര്‍ഷത്തെ താമസാനുമതി നല്‍കാനൊരുങ്ങുന്നു. ഇക്കാര്യത്തില്‍ കിരീടാവകാശിയായ സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫ രാജകുമാരന്‍ ആഭ്യന്തരമന്ത്രാലയത്തിന് നിര്‍ദേശം നല്‍കിക്കഴിഞ്ഞു. വിദേശനിക്ഷേപത്തിനായാണ് ഈ തീരുമാനം.

വിദേശികള്‍ക്ക് സന്തം സ്‌പോണ്‍സര്‍ഷിപ്പില്‍ തന്നെ രാജ്യത്ത് പത്ത് വര്‍ഷം തുടരാനുള്ള അനുമതിയാണ് നല്‍കാന്‍ തീരുമാനിച്ചിരിക്കുന്നതെന്നാണ് ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

പുതിയ പരിഷ്‌ക്കാരം നിലവില്‍ വരുന്നതോടെ നിക്ഷേപകരുടെ കേന്ദ്രമായി ബഹ്‌റൈന്‍ മാറുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍.

Share news
error: Content is protected !!
Scroll to Top