Section

malabari-logo-mobile

എട്ട് മുന്‍ നാവികര്‍ക്ക് ഖത്തര്‍ വധശിക്ഷ വിധിച്ച സംഭവം; നയതന്ത്ര ഇടപെടല്‍ ശക്തമാക്കി ഇന്ത്യ

HIGHLIGHTS : ഡല്‍ഹി: ഖത്തറില്‍ വധശിക്ഷക്ക് വിധിച്ച എട്ട് മുന്‍ ഇന്ത്യന്‍ നാവിക സേന ഉദ്യാഗസ്ഥരുടെ മോചനത്തിനായി ഇന്ത്യ നയതന്ത്ര ഇടപെടല്‍ ശക്തമാക്കി. ഇതിന്റെ ഭാഗമാ...

ഡല്‍ഹി: ഖത്തറില്‍ വധശിക്ഷക്ക് വിധിച്ച എട്ട് മുന്‍ ഇന്ത്യന്‍ നാവിക സേന ഉദ്യാഗസ്ഥരുടെ മോചനത്തിനായി ഇന്ത്യ നയതന്ത്ര ഇടപെടല്‍ ശക്തമാക്കി. ഇതിന്റെ ഭാഗമായി പ്രധാനമന്ത്രി തലത്തില്‍ ചര്‍ച്ച നടത്തും. വിഷയത്തില്‍ കേന്ദ്ര വിദേശ കാര്യ മന്ത്രാലയം നിരന്തര ഇടപെല്‍ നടത്തിവരികയാണ്.

വിദേശ കാര്യ മന്ത്രാലത്തിന്റെ നിര്‍ദേശ പ്രകാരം ഖത്തറിലെ ഇന്ത്യന്‍ അംബാസിസര്‍ തടവില്‍ കഴിയുന്നവരെ ജയിലില്‍ എത്തി സന്ദര്‍ശിച്ചു. ഒരു തെറ്റും ചെയ്തിട്ടില്ലെന്നും ആരോപണം അടിസ്ഥാന രഹിതമാണെന്നും തടവിലായവര്‍ പറഞ്ഞു. മോചനത്തിന് വേണ്ടിയുളള ശ്രമങ്ങള്‍ തുടരുകയാണെന്ന് അംബാഡിസര്‍ മുന്‍ നാവിക സേന ഉദ്യാഗസ്ഥരെ അറിയിച്ചു. നയനന്ത്ര ഇടപെടലിന് ഒപ്പം നിയമ പരമായ സാധ്യതകളും ഇന്ത്യ തേടുന്നുണ്ട്. ഇതിന്റെ ഭാഗമായി നിയമ വിദദ്ധരുമായി വിദേശ കാര്യ മന്ത്രാലയം ആശയ വിനിമയം നടത്തി. ജയിലില്‍ കഴിയുന്നവരുടെ ബന്ധുക്കളുമായും വിദേശ കാര്യ മന്ത്രാലത്തിലെ ഉദ്യാഗസ്ഥര്‍ നിരന്തരം ബന്ധപ്പെടുന്നുണ്ട്.

sameeksha-malabarinews

ഖത്തറില്‍ എട്ട് ഇന്ത്യക്കാര്‍ക്ക് വധശിക്ഷ; ഞെട്ടിക്കുന്ന നടപടിയെന്ന് ഇന്ത്യ
ഇസ്രായേലിന് വേണ്ടി ചാര പ്രവര്‍ത്തി നടത്തി എന്നതാണ് മുന്‍ നാവിക സേന ഉദ്യാഗസ്ഥര്‍ക്കെതിരായ കുറ്റം. ഖത്തര്‍ സേനക്ക് പരിശീലനം നല്‍കുന്ന സ്വകാര്യ കമ്പനിയിലെ ജീവനക്കാരായ ഇവര്‍ കഴിഞ്ഞ ഒരു വര്‍ഷമായി ജയിലില്‍ കഴിയുകയാണ്. വിചാരണ നടപടികള്‍ തുടരുന്നതിടെ കഴിഞ്ഞ ദിവസമാണ് ഖത്തറിലെ കോര്‍ട്ട് ഓഫ് ഫസ്റ്റ് ഇന്‍സ്റ്റന്‍സ് എട്ട് പേര്‍ക്കും വധ ശിക്ഷ വിധിച്ചത്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!