Section

malabari-logo-mobile

ഖത്തറില്‍ റിയല്‍ എസ്‌റ്റേറ്റ് മേഖലയില്‍ സ്വദേശികള്‍ക്കും വിദേശികള്‍ക്കും ബാങ്ക് വായ്പ വര്‍ധിപ്പിച്ചു

HIGHLIGHTS : ദോഹ: റിയല്‍ എസ്‌റ്റേറ്റ് മേഖലയില്‍ ബാങ്കുകള്‍ അനുവദിച്ച വായ്പ തുക വര്‍ധിപ്പിച്ചു. കഴിഞ്ഞ വര്‍ഷം 122 ബില്യന്‍ ആയിരുന്നത് ഈ വര്‍ഷം 130 ബില്യന്‍ വരെയെ...

ദോഹ: റിയല്‍ എസ്‌റ്റേറ്റ് മേഖലയില്‍ ബാങ്കുകള്‍ അനുവദിച്ച വായ്പ തുക വര്‍ധിപ്പിച്ചു. കഴിഞ്ഞ വര്‍ഷം 122 ബില്യന്‍ ആയിരുന്നത് ഈ വര്‍ഷം 130 ബില്യന്‍ വരെയെത്തിയിരിക്കുകയാണ്.

ഭൂമിയും മറ്റ് വസ്തുക്കളും വാങ്ങുന്നതിന് സ്വദേശികള്‍ക്ക് വായ്പ തുക അനുവദിച്ചതുപോതുപോലെ വിദേശികള്‍ക്കും ബാങ്ക് വായ്പകള്‍ നല്‍കിയിട്ടുണ്ട്. അതെസമയം  ഖത്തര്‍ സെന്‍ട്രല്‍ ബാങ്കിന്‍െറ നിയന്ത്രണങ്ങള്‍ക്ക് വിധേയമായാണ് ഭൂമി വാങ്ങുന്നതിന് ബാങ്കുകള്‍ വായ്പ അനുവദിക്കുന്നതെന്നതെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

sameeksha-malabarinews

ബാങ്കുകളുടെ സുരക്ഷ മുന്നില്‍ കണ്ടുകൊണ്ട് ജാമ്യമോ മറ്റു വ്യവസ്ഥിതികളോ കൂടാതെയുള്ള അനിയന്ത്രിതമായ വായ്പക്ക് നിയന്ത്രണമുണ്ട്. യാതൊരു പഠനവും മുന്‍ ധാരണയുമില്ലാതെ വായ്പ അനുവദിക്കുന്നത് ഉപയോഗിക്കപ്പെടാത്ത നിരവധി കെട്ടിടങ്ങള്‍ ഉയര്‍ന്നു വരാന്‍ കാരണമാകും എന്നതിനാലാണ് വായ്പ്പയ്ക്ക് നിയന്ത്രണം വെച്ചതെന്നും അധികൃതര്‍ വ്യക്തമാക്കി.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!