ദില്ലി: പഞ്ചാബു ഗോവയു ശനിയാഴ്ച പോളിങ് ബൂത്തിലേക്ക്. ഗോവയിൽ ഏഴ് മണിക്കും പഞ്ചാബിൽ എട്ടുമണിക്കും വോെട്ടടുപ്പ് തുടങ്ങി. ഒറ്റഘട്ടമായി നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന ഗോവയിലും പഞ്ചാബിലും വോെട്ടടുപ്പ് തുടങ്ങിയതോടെ അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിനും തുടക്കമായി.
117 മണ്ഡലമുള്ള പഞ്ചാബില്‍ അവസാനഘട്ടത്തില്‍ മത്സരം കോണ്‍ഗ്രസും എഎപിയും തമ്മിലായി. പ്രകാശ്സിങ് ബാദല്‍ സര്‍ക്കാരിന്റെ അഴിമതിയും സ്വജനപക്ഷപാതവും സംസ്ഥാനം ലഹരിമാഫിയയുടെ വിഹാരകേന്ദ്രമായി മാറിയതുമാണ് അകാലിദള്‍- ബിജെപി സര്‍ക്കാരിനെ ജനങ്ങളില്‍നിന്ന് അകറ്റിയത്.
ഫലമറിയാന്‍ മാര്‍ച്ച് 11 വരെ കാത്തിരിക്കണം. മോദി സര്‍ക്കാറിന്‍െറ നോട്ട് അസാധുവാക്കലിനെ തുടര്‍ന്ന് രാജ്യത്ത് നടക്കുന്ന സുപ്രധാന തെരഞ്ഞെടുപ്പ് കൂടിയാണ് ഇത്.
പഞ്ചാബില്‍ 117 മണ്ഡലങ്ങളിലേക്കാണ് വോെട്ടടുപ്പ് നടക്കുന്നത്.




