ഖത്തറില്‍ അടുത്ത നാലു ദിവസം മഴയ്ക്കും കാറ്റിനും സാധ്യത

ദോഹ: അടുത്ത നാലു ദിവസം രാജ്യത്തു മഴയ്ക്കും കാറ്റിനും സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ വിഭാഗം. ഇന്നു മുതല്‍ ആകാശം മേഘാവൃതമായിരിക്കും. അന്തരീക്ഷത്തില്‍ രൂപം കൊണ്ടിരിക്കുന്ന ന്യൂനമര്‍ദമാണ് കാലാവസ്ഥാ മാറ്റത്തിന് കാരണം.

രാജ്യത്തിന്റെ വടക്കന്‍മേഖലയില്‍ ശക്തമായ മഴയും മറ്റു സ്ഥലങ്ങളില്‍ മിതമായ മഴയുമായിരിക്കും ലഭിക്കുകയെന്നാണ് റിപ്പോര്‍ട്ട്.

മഴയ്ക്കുപുറമെ വടക്കന്‍ തീരങ്ങളില്‍ ശക്തമായ കാറ്റിനും കടല്‍ പ്രക്ഷുബ്ദ്ധമാകാനും സാധ്യതയുണ്ടെന്നും കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പു നല്‍കുന്നു.