അയോഗ്യത വിധിക്ക് സ്‌റ്റേ

കൊച്ചി: കണ്ണൂര്‍ അഴീക്കോട് എംഎല്‍എ കെഎം ഷാജിയെ അയോഗ്യനാക്കിയ വിധിക്ക് രണ്ടാഴ്ചത്തേക്ക് സ്‌റ്റേ. വിധി പുറപ്പെടുവിച്ച അതെ ബഞ്ചുതന്നെയാണ് സ്റ്റേ അനുവദിച്ചിരിക്കുന്നത്.

എന്നാല്‍ ഷാജിക്കെതിരെ കേസ് നല്‍കിയ എതിര്‍ സ്ഥാനാര്‍ത്ഥി എം വി നികേഷ് കുമാറിന് കോടതി ചെലവായി 50,000 രൂപ ഒരാഴ്ചയ്ക്കുള്ളില്‍ നല്‍കണം. സുപ്രീം കോടതിയില്‍ അപ്പീല്‍ പോകുന്നതിന് വേണ്ടിയാണ് സ്‌റ്റേ ലഭിച്ചിരിക്കുന്നത്. ഒരു മാസത്തെ സ്‌റ്റേയാണ് ഷാജി ആവശ്യപ്പെട്ടത്.

തെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ വര്‍ഗീയ പ്രചരണം നടത്തിയെന്നത് തെളിഞ്ഞതോടെയാണ് കെ എം ഷാജിയെ അയോഗ്യനാക്കിയത്. മുസ്ലിം ഭൂരിപക്ഷ പ്രദേശത്ത് ഇറങ്ങിയ ഒരു രഹസ്യ പ്രചരണ നോട്ടീസാണ് ഷാജിക്ക് വിനയായത്.

Related Articles