ദിശ രാജ്യാന്തര ചലച്ചിത്രോത്സവത്തിന് തുടക്കം

കോഴിക്കോട്: ചേന്ദമംഗല്ലൂർ ഹയർ സെക്കണ്ടറി സ്കൂൾ  ദിശ മീഡിയ ക്ലബ്ബ് സംഘടിപ്പിക്കുന്ന മൂന്നാമത് ദിശ രാജ്യാന്തര ചലച്ചിത്രോത്സവത്തിന് തുടക്കം. കാഴ്ച്ചയുടെ വിസ്മയങ്ങളിലേക്ക് വിദ്യാർത്ഥികളുടെ കൈ പിടിക്കുന്ന മേളയിൽ നിരവധി പ്രശസ്തമായ ചലച്ചിത്രങ്ങൾ പ്രദർശിപ്പിക്കുന്നത്.രണ്ട് ദിവസങ്ങളിലായി രണ്ട് തിയേറ്ററുകളിലായി നടക്കുന്ന മേളയിൽ രാജ്യാന്തര പ്രശസ്തമായ ചലച്ചിത്രങ്ങൾ, ഡോക്യുമെന്ററികൾ, ഹ്രസ്വചിത്രങ്ങൾ,എന്നിവ പ്രദർശിപ്പിക്കും.
സ്കൂളിലെ മ്യൂസിക് ബാൻഡ് ദ ബീറ്റിൽസ് ഒരുക്കിയ മ്യൂസിക് ഫ്യൂഷനോടെയായിരുന്നു മേളക്ക് തുടക്കം. ന്യൂട്ടൻ ഉദ്ഘാടന ചിത്രമായിരുന്നു.അമിത് വി മസൂര്‍ക്കർ സംവിധാനം ചെയ്ത ഹിന്ദി ചിത്രമാണിത്.‍
ന്യൂട്ടൺ കുമാർ എന്ന ഗവൺമെൻറ് ഉത്ദ്യോഗസ്ഥനെ ഛത്തിസ്ഗറിലെ ദണ്ഡകാരണ്യ എന്ന വന മേഖലയിലേക്ക് ഇലക്ഷൻ
ഡ്യൂട്ടിക്ക് അയക്കുന്നു. നിയമങ്ങൾ കൃത്യമായി പാലിക്കുന്ന ന്യൂട്ടണിന് അവിടെ നിരവധി പ്രശ്നങ്ങളെ നേരിടേണ്ടി വരുന്നു,
അവയെല്ലാം തരണം ചെയ്ത നിയമങ്ങൾ ഒന്നും തെറ്റിക്കാതെ അദ്ദേഹം ഇലക്ഷൻ നടത്തുന്നതിന് വേണ്ടി
ശ്രമിക്കുന്നു.ആത്മാർത്ഥമായി തന്റെ ജോലി ചെയ്യുന്നതിലൂടെ, അഴിമതിയും കൈക്കൂലിയും നിറഞ്ഞ ഗവൺമെൻറ്
ഓഫീസുകളിൽ മാറ്റങ്ങൾ ഉണ്ടാകാൻ കഴിയും എന്ന് ന്യൂട്ടൺ വിശ്വസിക്കുന്നു. കൃത്യനിഷ്ഠതയോടുകൂടി ജോലി ചെയാൻ
ശ്രമിക്കുന്ന ന്യൂട്ടൺ കാട്ടിൽ ഇലക്ഷൻ നടത്താൻ ചെല്ലുമ്പോൾ നേരിടുന്നത് അദ്ദേഹത്തിന്റെ നയങ്ങൾക്ക് എതിരായ
കാര്യങ്ങൾ ആണ്. ഇലക്ഷൻ നടത്താൻ വരുന്ന ന്യൂട്ടനും സംഘത്തിനും പരിരക്ഷ നൽകാൻ എത്തുന്ന ആത്മ സിംഗ് എന്ന
അസിസ്റ്റന്റ് കമ്മാണ്ടന്റുമായി ന്യൂട്ടണിന് എതിർ അഭിപ്രായങ്ങൾ ഉണ്ടാക്കുന്നുണ്ട്, എന്നിരുന്നാലും തന്റെ ആത്മാർത്ഥതയ്ക്ക് ഒരു
കുറവും വരുത്താൻ ന്യൂട്ടൺ തയാറാകുന്നില്ല.
നാം അഭിമാനത്തോടെ നോക്കി കാണുന്ന നമ്മുടെ തിരഞ്ഞെടുപ്പ്
സംവിധാനത്തെ ചിത്രം വളരെ ഗൗരവത്തോടെ തന്നെ ചോദ്യം ചെയ്യുന്നു.
ഒരു ആക്ഷേപ ഹാസ്യ ചിത്രം എന്ന് വിശേഷിപ്പിക്കാവുന്ന ചിത്രം, രാഷ്ടിയം മുതൽ കുട്ടികളുടെ വിവാഹം, സ്ത്രീധനം, കൈക്കൂലി,
അഴിമതി, ക്ലാസ് വിഭജനം, ഇംഗ്ലീഷ്, ഹിന്ദി ആധിപത്യം, സാംസ്കാരിക ഏകീകരണം എന്നിങ്ങനെ നിരവധി വിഷയങ്ങൾ
ചർച്ച ചെയുന്നു.
ഇറാൻ ചിത്രം വജ് ദ, ഒറ്റിൽ, ഡിക്റ്റേറ്റർ, ഹ്രസ്വചിത്രങ്ങൾ എന്നിവ പ്രദർശിപ്പിച്ചു.

സിഗ് നേച്ചർ ഫിലിം സ്വിച്ച് ഓൺ ചെയ്ത് കൊണ്ട് ഐ.എഫ്.എഫ്.കെ മത്സര വിഭാഗത്തിലേക്ക് തെരെഞ്ഞെടുക്കപ്പെട്ട മലയാള ചിത്രം സുഡാനി ഫ്രം നൈജീരിയയിലെ അഭിനേതാക്കളായ സരസ ബാലുശ്ശേരി, സാവിത്രി ശ്രീധരൻ എന്നിവർ ചേർന്ന് ചലച്ചിത്ര മേള ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഒ. ശരീഫുദ്ദീൻ അധ്യക്ഷത വഹിച്ചു. മേളയുടെ ലോഗോ പ്രകാശനം മാധ്യമ പ്രവർത്തകൻ ബച്ചു ചെറുവാടി നിർവ്വഹിച്ചു.പി.ടി.എ പ്രസിഡണ്ട് ഗുലാം ഹുസൈൻ ഏറ്റുവാങ്ങി.അബൂബക്കർ പുതുക്കുടി, എം.ടി.അബ്ദുൽ ഹക്കീം, ബന്ന ചേന്ദമംഗല്ലൂർ, എ.പി അബ്ദുൽ ജബ്ബാർ, ആർ.മൊയ്തു, ഉണ്ണിച്ചേക്കു ചേന്ദമംഗല്ലൂർ, അലവി അച്ചു തൊടിക എന്നിവർ സംസാരിച്ചു. ദിശ മീഡിയ ക്ലബ്ബ് കൺവീനർ എൻ.കെ സലീം സ്വാഗതവും ദിശ എഡിറ്റർ ദർവേശ് നൂരി നന്ദിയും പറഞ്ഞു.

Related Articles