കെഎം ഷാജി അയോഗ്യന്‍ അഴീക്കോട് വീണ്ടും തിരഞ്ഞെടുപ്പ്; വര്‍ഗ്ഗീയ പ്രചരണം ആറുവര്‍ഷത്തേക്ക് മല്‍സരിക്കാനാവില്ല

കൊച്ചി:കണ്ണൂര്‍ അഴീക്കോട് മണ്ഡലത്തിലെ എംഎല്‍എ കെഎം ഷാജിയെ ഹൈക്കോടതി അയോഗ്യനാക്കി. തെരഞ്ഞെടുപ്പ് സമയത്ത് വോട്ടിനായി ന്യൂനപക്ഷ സമുദായത്തിനിടയില്‍ വര്‍ഗ്ഗീയ ധ്രുവീകരണത്തിന് ശ്രമിച്ചു എന്ന പരാതിയിലാണ് നടപടി.

എതിര്‍ സ്ഥാനാര്‍ത്ഥിയായിരുന്ന എംവി നികേഷ് കുമാര്‍ നല്‍കിയ ഹര്‍ജിയിലാണ് നടപടി. ആറുവര്‍ഷത്തേക്ക് തെരഞ്ഞുടുപ്പില്‍ നിന്ന് മല്‍സരിക്കുന്നതില്‍ നിന്നും ഷാജിയെ വിലക്കിയിട്ടുണ്ട്.

കേസില്‍ കെഎം ഷാജി നികേഷ് കുമാറിന് കോടതി ചെലവിനായി 50000 രൂപ നല്‍കണമെന്നും കോടതി വിധിച്ചു. ജസ്റ്റിസ് പി ഡി രാജനാണ് വിധിന്യായം പുറപ്പെടുവിച്ചത്. അതെസമയം തന്നെ എംഎല്‍എയായി പ്രഖ്യാപിക്കണമെന്ന നികേഷ് കുമാറിന്റെ ആവശ്യം തള്ളിയ കോടതി അഴീക്കോട് വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്നും ആവശ്യപ്പെട്ടു. 2462 വോട്ടിനാണ് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കെ എം ഷാജി വിജയിച്ചത്.

അതെസമയം കേസില്‍ സുപ്രീംകോടതിയെ സമീപിക്കുമെന്ന് കെ എം ഷാജി അറിയിച്ചു.

Related Articles