ദോഹ മെട്രോ, ലുസൈല്‍ ട്രാം സ്റ്റേഷനുകളില്‍ ബിസിനസ് സംരംഭങ്ങള്‍ തുടങ്ങുന്നതിനായി ഖത്തര്‍ റെയില്‍ അവസരങ്ങള്‍ ഒരുക്കുന്നു. ഫുഡ് ആന്‍ഡ് ബീവറേജ്,ജനറല്‍ റീട്ടെയില്‍, സേവനങ്ങള്‍ എന്നിങ്ങനെ മൂന്നു വിഭാഗങ്ങളിലായാണ് സംരംഭങ്ങള്‍ ആരംഭിക്കാന്‍ അവസരമൊരുക്കുന്നത്.
ജനറല്‍ വിഭാഗത്തില്‍ സ്റ്റേഷനറി സാധനങ്ങള്‍, സമ്മാനങ്ങള്‍, സ്‌പോര്‍ട്‌സ് ഷോപ്പുകള്‍ ,ന്യൂട്രീഷ്യന്‍ ഉല്‍പ്പന്നങ്ങള്‍, പൂക്കടകള്‍ എന്നിവയായിരിക്കും. ഫുഡ് ആന്‍ഡ് ബിവറേജ് വിഭാഗത്തില്‍ കഫേകള്‍, റസ്റ്റോറന്റുകള്‍ ,ജ്യൂസ് ബാറുകള്‍ തുടങ്ങിയവ ആയിരിക്കും ആരംഭിക്കാന്‍ സാധിക്കുക. ഇലക്ട്രോണിക്‌സ് ബ്യൂട്ടി ആന്‍ഡ് ഹെല്‍ത്ത് ,ഫാര്‍മസികള്‍, ട്രാവല്‍ ഏജന്‍സികള്‍ ,റിപ്പയര്‍ ഷോപ്പുകള്‍ എന്നീ സംരംഭങ്ങളാണ് സേവനങ്ങള്‍ എന്ന ഇനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത് ,
ദോഹ മെട്രോ,ലുസൈല്‍ ട്രാം സ്റ്റേഷനുകളില്‍ ഷോപ്പ് ആരംഭിക്കുന്നവര്‍ക്ക് നിരവധി ആനുകൂല്യങ്ങളും ലഭ്യമാണ്. 12 മാസം വരെ ലൈസന്‍സ് ഫീസ് ഇല്ല. മൂന്നോ അഞ്ചോ വര്‍ഷത്തേക്കുള്ള കരാറുകളില്‍ ഏര്‍പ്പെടാം വെള്ളവും വൈദ്യുതിയും ഉള്‍പ്പെടെയുള്ള ചെലവുകള്‍ ലൈസന്‍സ് ഫീ ഇനത്തില്‍ ഉള്‍പ്പെടുത്തുമെന്നുള്ളത് സംരംഭകര്‍ക്ക് ഏറെ ആശ്വാസമാണ് .കൂടുതല്‍ വിവരങ്ങള്‍ അറിയാനായി ഖത്തര്‍ റെയിലുമായി ബന്ധപ്പെടാവുന്നതാണ്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




