Section

malabari-logo-mobile

ഖത്തറിലെ പ്രവാസികള്‍ക്ക് വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാം

HIGHLIGHTS : ദോഹ: വോട്ടര്‍ പട്ടികയില്‍ പേരില്ലാത്ത ഖത്തറിലെ പ്രവാസികള്‍ക്ക് പേര് ചേര്‍ക്കാന്‍ അവസരം. ഇന്ത്യന്‍ എംബസിയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. വോട്ടര്...

ദോഹ: വോട്ടര്‍ പട്ടികയില്‍ പേരില്ലാത്ത ഖത്തറിലെ പ്രവാസികള്‍ക്ക് പേര് ചേര്‍ക്കാന്‍ അവസരം. ഇന്ത്യന്‍ എംബസിയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. വോട്ടര്‍പട്ടികയില്‍ പേരില്ലാത്ത ഇന്ത്യക്കാര്‍ക്ക് എന്‍ആര്‍ഐ വോട്ടര്‍ എന്ന പേരിലാണ് ചേര്‍ക്കാന്‍ സാധിക്കുക.

ഇങ്ങനെ പേര് ചേര്‍ക്കുന്നവര്‍ക്ക് ലോക്‌സഭ, നിയമസഭ, തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പുകളില്‍ വോട്ടുചെയ്യാമെന്ന് എംബസി പുറത്തിറക്കിയ വാര്‍ത്താകുറിപ്പിലൂടെ വ്യക്തമാക്കി.

sameeksha-malabarinews

പേരുചേര്‍ക്കാന്‍ താല്‍പ്പര്യമുള്ളവര്‍ തിരഞ്ഞെടുപ്പ് റജിസ്‌ട്രേഷന്‍ ഓഫീസര്‍ മുമ്പാകെ നേരിട്ടോ അല്ലെങ്കില്‍ സംസ്ഥാനങ്ങളിലെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ വെബ്‌സൈറ്റ് മുഖേനയോ അതുമല്ലെങ്കില്‍ ഇന്ത്യന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ eni.nic.in എന്ന വെബ്‌സൈറ്റ് മുഖേനയോ അപേക്ഷിക്കാവുന്നതാണ്. ഡൗണ്‍ലോഡ് ചെയ്ത അപേക്ഷ ഫോം പൂരിപ്പിച്ച ശേഷം തപാലിലൂടെ അയക്കാമെന്നും എംബസി വൃത്തങ്ങള്‍ അറിയിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!