Section

malabari-logo-mobile

ഖത്തറില്‍ ജോലി സ്ഥലത്തെ സുരക്ഷ പൂര്‍ണമായും കമ്പനിയുടെ ഉത്തരവാദിത്തം

HIGHLIGHTS : ദോഹ: രാജ്യത്ത് ജോലി ചെയ്യുന്ന തൊഴിലാളികളുടെ ജോലി സ്ഥലത്തെ സുരക്ഷ പൂര്‍ണമായും കമ്പനിയുടെ ഉത്തരവാദിത്തമാണെന്ന് നിയമവിദ്ഗധര്‍. തൊഴില്‍ നിയമത്തിലെ 99 ാ...

ദോഹ: രാജ്യത്ത് ജോലി ചെയ്യുന്ന തൊഴിലാളികളുടെ ജോലി സ്ഥലത്തെ സുരക്ഷ പൂര്‍ണമായും കമ്പനിയുടെ ഉത്തരവാദിത്തമാണെന്ന് നിയമവിദ്ഗധര്‍. തൊഴില്‍ നിയമത്തിലെ 99 ാം വകുപ്പു പ്രകാരം സര്‍വീസിന്റെ തുടക്കത്തില്‍ തന്നെ ഓരോ കമ്പനിയും ജീവനക്കാരെ ജോലി സംബന്ധമായ അപകട സാധ്യതകളെ കുറിച്ച് അറിയിക്കുകയും അതോടൊപ്പം സുരക്ഷിതമാര്‍ഗങ്ങളെ കുറിച്ച് ബോധവല്‍ക്കരണം നടത്തുകയും വേണം.

ജോലി സ്ഥലത്ത് വെച്ച് ഉണ്ടാകാന്‍ ഇടയുള്ള പരുക്ക്, രോഗങ്ങള്‍, ഉപകരണങ്ങള്‍ക്കും, യന്ത്രങ്ങള്‍ക്കും പറ്റുന്ന തകരാറുകള്‍, തീപിടുത്തം എന്നിവയില്‍ നിന്നും ജോലിക്കാരെ സംരക്ഷിക്കാനുള്ള എല്ലാ മുന്‍കരുതലുകളും കമ്പനിസ്വീകരിച്ചിരിക്കണം. അതെസമയം ഈ സുരക്ഷാ മാര്‍ഗങ്ങള്‍ സ്വീകരിക്കാനുള്ള ചെലവ് ഒരു കാരണവശാലും ജീവനക്കാരുടെ ശമ്പളത്തില്‍ നിന്ന് കുറയ്ക്കാന്‍ പാടില്ല.

sameeksha-malabarinews

ആവശ്യമായ സുരക്ഷാ നടപടികള്‍ സ്വീകരിക്കാന്‍ കമ്പനി വിസമ്മതിക്കുകയും അത് ജോലിക്കാരുടെ സുരക്ഷയ്‌ക്കോ, ആരോഗ്യത്തിനോ ഭീഷണിയാണെങ്കില്‍ കമ്പനി ഭാഗികമായോ പൂര്‍ണമായോ അടച്ചുപൂട്ടാനും അല്ലെങ്കില്‍ അപകട കാരണം നീങ്ങുന്നതുവരെ ബന്ധപ്പെട്ട യന്ത്രങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവെക്കാനോ തൊഴില്‍ വകുപ്പിന് അവകാശമുണ്ട്.

ഇത്തരത്തില്‍ സ്ഥാപനം അടച്ചിടേണ്ടി വന്നാല്‍ ഈ കാലയളവിലെ ജീവനക്കാരുടെ ശമ്പളം മുഴുവന്‍ കമ്പനി നല്‍കിയിരിക്കണം. അതെസമയം ജീവനക്കാരുടെ ആരോഗ്യത്തിനും സുരക്ഷയ്ക്കുമായി കമ്പനി നല്‍കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും അനുസരിക്കേണ്ടതും ജോലിക്കാരുടെ കടമയാണ്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!