നാദിര്‍ഷയ്ക്ക് തലചുറ്റി

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ ചോദ്യയ്യലിന് ഹാജരായപ്പോള്‍ നടനും സംവിധായകനുമായ നാദിര്‍ഷയ്ക്ക് രക്തസമ്മര്‍ദ്ദം വര്‍ധിച്ച് തലചുറ്റല്‍ അനുഭവപ്പെട്ടു.

ഇന്ന് രാവിലെ 10.30 മണിയോടെ ആലു പോലീസ് ക്ലബ്ബിലേക്ക് വിളിച്ചുവരുത്തിയപ്പോഴാണ് സംഭവം. തുടര്‍ന്ന് പോലീസ് അടിയന്തര വൈദ്യസഹയാത്തിനും പരിശോധനയ്ക്കുമായി ഡോക്ടര്‍മാര്‍ അടങ്ങിയ സംഘത്തെ പോലീസ് ക്ലബ്ബിലെത്തിച്ചു. ഡോക്ടര്‍മാര്‍ നാദിര്‍ഷയെ പരിശോധിച്ചുവരികയാണ്.

നാദിര്‍ഷയുടെ ആരോഗ്യനില തൃപ്തികരമല്ലാത്തതിനാല്‍ ചോദ്യം ചെയ്യല്‍ ഇന്ന് നടത്തില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ അറിയിച്ചു. രക്തസമ്മര്‍ദ്ദവും രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറഞ്ഞതുമാണ് ദോഹാസ്വാസ്ഥ്യത്തിന് കാരണമെന്ന് റൂറല്‍ എസ്പി എ.വി ജോര്‍ജ്ജ് മാധ്യമങ്ങളോട് പറഞ്ഞു. ആരോഗ്യ നില തൃപ്തികരമായാല്‍ ചോദ്യം ചെയ്യല്‍ ഉണ്ടാകുമെന്നാണ് സൂചന.

 

Share news
error: Content is protected !!
Scroll to Top