Section

malabari-logo-mobile

തദ്ദേശ ഉപതെരഞ്ഞെടുപ്പ് ;എല്‍ഡിഎഫിന് നേട്ടം;തിരൂരില്‍ യുഡിഎഫ് ജയിച്ചത് 2 വോട്ടിന്

HIGHLIGHTS : തിരുവനന്തപുരം; സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് മുന്‍തൂക്കം. നിലവിലെ വാര്‍ഡുകള്‍ നിലിര്‍ത്തിയതിന്...

തിരുവനന്തപുരം; സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് മുന്‍തൂക്കം. നിലവിലെ വാര്‍ഡുകള്‍ നിലിര്‍ത്തിയതിന് പുറമെ രണ്ടിടത്ത് ബ്ലോക് പഞ്ചായത്ത് വാര്‍ഡ് അടക്കം യുഡിഎഫിന്റെ സിറ്റിംഗ് സീറ്റുകള്‍ എല്‍ഡിഎഫ് പിടിച്ചെടുത്തു.

മലപ്പുറം ജില്ലയിലെ തിരൂര്‍ നഗരസഭയിലെ തുമരക്കാവ് വാര്‍ഡ് യുഡിഎഫ് നിലനിര്‍ത്തിയത് രണ്ടു വോട്ടുകള്‍ക്കാണ്. മുസ്ലിംലീഗിലെ നെടിയില്‍ മുസ്തഫ, സിപിഎമ്മിലെ സി.കുഞ്ഞിമൊയ്തീനെയാണ് ഇവിടെ പരാജയപ്പെടുത്തിയത്. നേരത്തെ മികച്ച ഭൂരിപക്ഷത്തില്‍ മുസ്ലിംലീഗ് വിജയിച്ച ഡിവിഷനാണിത്.

sameeksha-malabarinews

ചെങ്ങന്നൂര്‍ ബ്ലോക്പഞ്ചായത്തിലെ വെണ്‍മണി വെസ്റ്റ് വാര്‍ഡും, കോട്ടയം കാഞ്ഞിരപ്പള്ളി പഞ്ചായത്തിലെ മാനിടുംകുഴി വാര്‍ഡുമാണ് എല്‍ഡിഎഫ് പിടിച്ചെടുത്തവ. ഇതിനുപുറമെ പുതുപള്ളിയിലും ആലപ്പുഴയിലും കൊല്ലത്തും എല്‍ഡിഎഫ് സീറ്റ് നിലനിര്‍ത്തി. കല്‍പ്പറ്റ നഗരസഭയിലെ മുണ്ടേരി ഡിവിഷനില്‍ സിപിഎമ്മിലെ ബിന്ദു 92 വോട്ടിന്റെ ഭൂരിപക്ഷത്തിന് വിജയിച്ചു.

കോഴിക്കോട് കണ്ണൂര്‍ ജില്ലകളില്‍ നടന്ന ഉപതെരഞ്ഞെടുപ്പുകളില്‍ രാമന്തളിയിലും തിക്കോടിയിലും യുഡിഎഫ് തങ്ങളുടെ സീറ്റ് നിലനിര്‍ത്തി. മലപ്പുറം പെരുവള്ളൂര്‍ പഞ്ചായത്തിലെ കൊല്ലംചിന വാര്‍ഡും യുഡിഎഫ് നിലനിര്‍ത്തി. മുസ്ലിംലീഗിലെ കെ ടി കദീജയാണ് ഇവിടെ വിജയിച്ചത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!