Section

malabari-logo-mobile

ഖത്തറിലേക്ക് കടത്താന്‍ ശ്രമിച്ച 17 കിലോഗ്രാം മയക്കുമരുന്ന് കസ്റ്റംസ് പിടികൂടി

HIGHLIGHTS : ദോഹ: ഖത്തറിലേക്ക് കടത്താന്‍ ശ്രമിച്ച 17 കിലോഗ്രാം മയക്കുമരുന്ന് ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ കസ്റ്റംസ് പിടികൂടി. ഒരു ഏഷ്യന്‍ രാജ്യത്തു നിന്ന...

images (2)ദോഹ: ഖത്തറിലേക്ക് കടത്താന്‍ ശ്രമിച്ച 17 കിലോഗ്രാം മയക്കുമരുന്ന് ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ കസ്റ്റംസ് പിടികൂടി. ഒരു ഏഷ്യന്‍ രാജ്യത്തു നിന്നും ഖത്തറിലേക്ക് നേരിട്ട് സര്‍വീസ് നടത്തിയ വിമാനത്തിലെത്തിയ യാത്രക്കാരനില്‍ നിന്നാണ് മരിജുവാനയുടെ വന്‍ ശേഖരം പിടികൂടിയത്.
സംശയം തോന്നിയ ബാഗ് എക്‌സ് റേ പരിശോധന നടത്തിയാണ് മൂന്ന് വലിയ കെട്ടുകളിലായി സൂക്ഷിച്ച മരിജുവാന കണ്ടെത്തിയതെന്ന് എയര്‍പോര്‍ട്ടിലെ കസ്റ്റംസ് വിഭാഗം ഡയറക്ടര്‍ ഖാലിദ് ഹമദ് റാഷിദ് അല്‍ കഅബി പറഞ്ഞു. കള്ളക്കടത്ത് നടത്തിയവരേയും പിടിച്ചെടുത്ത മയക്കുമരുന്നും നിയമനിര്‍വഹണത്തിനായി സുരക്ഷാ അധികാരികള്‍ക്ക് കൈമാറി. ഉറക്ക ഗുളികള്‍, കറുപ്പ്, കൊക്കൈയ്ന്‍ തുടങ്ങിയ നിരോധിത ഉത്പന്നങ്ങള്‍ രഹസ്യ അറകളിലും അപ്രതീക്ഷിത ഇടങ്ങളിലും ഒളിച്ച് കടത്താന്‍ ശ്രമിക്കുന്നത് അധികൃതര്‍ പിടിച്ചെടുക്കുമെന്ന് അല്‍ കഅബി മുന്നറിയിപ്പ് നല്കി.
20013ല്‍ 1500 അനധികൃത കടത്തുകളാണ് പിടികൂടിയതെന്ന് ജനറല്‍ അതോറിറ്റി ഓഫ് കസ്റ്റംസ് അറിയിച്ചു. അവയില്‍ 282 മയക്കുമരുന്ന് ഉത്പന്നങ്ങള്‍, 102 മയക്കു മരുന്ന് ഗുളികകള്‍, 17 ആല്‍ക്കഹോള്‍ ഉത്പന്നങ്ങള്‍, 80 പുകയില ഉത്പന്നങ്ങള്‍ എന്നിവയും 162 ബൗദ്ധിക സ്വത്തവകാശ നിയമ ലംഘനങ്ങളും 19 ആയുധങ്ങളും വെടിക്കോപ്പുകളും, 689 വ്യാപാരത്തട്ടിപ്പുകളും അശ്ലീല ഉത്പന്നങ്ങളും ഉള്‍പ്പെടുന്നുണ്ട്.
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!