ഡല്‍ഹിയില്‍ കനത്ത മഞ്ഞുവീഴ്‌ച

delhi-snowദില്ലി: ദില്ലിയില്‍ കനത്ത മഞ്ഞുവീഴ്‌ച. അന്തരീക്ഷ താപനില 2.6 ഡിഗ്രി സെല്‍ഷ്യസ്‌ ആയതോടെ ജനജീവിതം ദുസഹമായിരിക്കുകയാണ്‌. ഈ സീസണിലെ ഏറ്റവും താഴ്‌ന്ന താപനിലയാണ്‌ ഇന്ന്‌ രേഖപ്പെടുത്തിയിരിക്കുന്നത്‌.

കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്ന്‌ വ്യോമ, റെയില്‍, റോഡ്‌ ഗതാഗതങ്ങള്‍ താറുമാറായിരിക്കുകയാണ്‌. ഇതുവരെ 55 വിമാന സര്‍വീസുകളും 70 ട്രെയിന്‍ സര്‍വീസുകളും മൂടല്‍ മഞ്ഞുമൂലം തടസപ്പെട്ടു. മൂന്ന്‌ അന്താരാഷ്ട്ര വിമാനങ്ങള്‍ ഡല്‍ഹിയില്‍ ഇറങ്ങാനാവാതെ വഴിതിരിച്ചുവിട്ടു.

ഡല്‍ഹിയില്‍ ഇന്നലെ 4.8 ഡിഗ്രി സെല്‍ഷ്യസാണ്‌ താപനില രേഖപ്പെടുത്തിയത്‌.

Share news
error: Content is protected !!
Scroll to Top