Section

malabari-logo-mobile

ചുട്ടുപൊള്ളുന്ന ഖത്തര്‍;മുന്‍കരുതല്‍ നിര്‍ദേശങ്ങളുമായി അധികൃതര്‍

HIGHLIGHTS : ദോഹ: ഖത്തറില്‍ ചൂട്‌ ദിനംപ്രതി വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു. ഇതോടെ ജനജീവിതം ദുഷ്‌ക്കരമായിരിക്കുകയാണിവിടെ. ഖത്തര്‍ യൂണിവേഴ്‌സിറ്റി മേഖലയില്‍ കഴിഞ്ഞദ...

Untitled-1 copyദോഹ: ഖത്തറില്‍ ചൂട്‌ ദിനംപ്രതി വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു. ഇതോടെ ജനജീവിതം ദുഷ്‌ക്കരമായിരിക്കുകയാണിവിടെ. ഖത്തര്‍ യൂണിവേഴ്‌സിറ്റി മേഖലയില്‍ കഴിഞ്ഞദിവസം 45 ഡിഗ്രി സല്‍ഷ്യസിന്‌ മുകളിലാണ്‌ അന്തരീക്ഷ താപനിലയെന്ന്‌ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റിപ്പോര്‍ട്ട്‌ ചെയ്‌തിരുന്നു.

ചൂട്‌ വര്‍ദ്ധിക്കുന്നതിനെ തുടര്‍ന്ന്‌ വൈദ്യുതി മുടങ്ങാന്‍ സാധ്യതയുണ്ടെന്നും അധികൃതര്‍ മുന്നറിയിപ്പ്‌ നല്‍കുന്നുണ്ട്‌. ജനങ്ങള്‍ നേരിട്ട്‌ സൂര്യപ്രകാശം ഏല്‍ക്കാതിരിക്കാന്‍ പ്രത്യകം ശ്രദ്ധിക്കണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ്‌ നല്‍കിയിട്ടുണ്ട്‌. അതികഠിനമായ ചൂടില്‍ നിര്‍ജലീകരണം സംഭവിക്കുന്നത്‌ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക്‌ കാരണമാകുമെന്നതിനാല്‍ തൊഴിലാളികള്‍ അടക്കമുള്ളവര്‍ ജാഗ്രതപാലിക്കണമെന്നും ആരോഗ്യമന്ത്രാലയം മുന്നറിയിപ്പ്‌ നല്‍കുന്നുണ്ട്‌.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!