ഖത്തറില്‍ ഞായറാഴ്ച ബാങ്ക് അവധി

ദോഹ: ഞായറാഴ്ച ഖത്തര്‍ സെന്‍ട്രല്‍ ബാങ്കിനു(ക്യുസിബി) കീഴിലുള്ള എല്ലാ ധനകാര്യ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കും. മാര്‍ച്ചിലെ ആദ്യത്തെ ഞായറാഴ്ച എല്ലാ ബാങ്കുകള്‍ക്കും, ധനകാര്യ ,സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കുമെന്ന 2009 ലെ മന്ത്രിസഭ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് അവധി നല്‍കുന്നത്.

ബാങ്കുകള്‍, മണി എക്‌സ്‌ചേഞ്ച് സ്ഥാപനങ്ങള്‍, നിക്ഷേപ, പണമിടപാടു സ്ഥാപനങ്ങള്‍, ഇന്‍ഷുറന്‍സ്, ഇന്‍ഷുറന്‍സ് ബ്രോക്കറിങ് സ്ഥാപനങ്ങള്‍ എന്നിവയ്ക്കും അവധിയായിരിക്കും.

Share news
error: Content is protected !!
Scroll to Top