ബഹ്‌റൈനില്‍ കൂടുതല്‍ എസി ബസ് സ്റ്റോപ്പുകള്‍ വരുന്നു

മനാമ: രാജ്യത്ത് കൂടുതല്‍ എസി ബസ്റ്റോപ്പുകള്‍ പണിയാനൊരുങ്ങി ട്രാന്‍സ്‌പോര്‍ട്ട് വിഭാഗം രംഗത്ത്. നേരത്തെ അഞ്ചിടങ്ങളില്‍ പണിത എസി ബസ് സ്റ്റോപ്പുകള്‍ വിജയമായതോടെയാണ് കൂടുതല്‍ എസി ബസ് സ്‌റ്റോപ്പുകള്‍ പണിയാന്‍ തയ്യാറായിരിക്കുന്നതെന്ന് ലാന്‍ഡ് ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ആന്‍ഡ് പോസ്റ്റ് അണ്ടര്‍ സെക്രട്ടറി മറിയം ജുമാന്‍ വ്യക്തമാക്കി.

സല്‍മാബാദ്, ഗുദൈബിയ, റാസ് റുമാന്‍, കിംഗ് ഫൈസല്‍ ഹൈവേ എന്നിവിടങ്ങളിലാണ് ആദ്യമായി എസി ബസ് സ്റ്റോപ്പുകള്‍ പണിതത്. ഇത് ജനങ്ങളില്‍ വന്‍ സ്വീകരാത്യയാണ് ഉണ്ടാക്കിയത്. രാജ്യത്താകെ എസി ബസ് സ്റ്റോപ്പുകള്‍ സ്ഥാപിക്കുക എന്ന ആശയത്തെ ഇതിലൂടെ പരിശോധന നടത്തുന്നതിനായിരുന്നു അധികൃതരുടെ ലക്ഷ്യം.

ഇതിലൂടെ ഇതിന് വരുന്ന ചെലുവുകളും ജനങ്ങളുടെ സമീപനും മനസിക്കാന്‍ മന്ത്രാലയത്തിന് കഴിഞ്ഞു.

Share news
error: Content is protected !!
Scroll to Top