മമ്മൂട്ടിയും പാര്‍വതി തിരുവോത്തും ആദ്യമായി ഒന്നിക്കുന്ന ‘പുഴു’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു. കയ്യില്‍ തോക്കുമായി കാറില്‍ നിന്നും ഇറങ്ങുന്ന തരത്തിലാണ് മമ്മൂട്ടി പോസ്റ്ററില്‍ ഉള്ളത്. നവാഗതയായ റത്തീന ശര്‍ഷാദാണ് ചിത്രത്തിന്റെ സംവിധാനം.
ഉയരെ എന്ന ചിത്രത്തിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസറും, രേവതി ഉള്‍പ്പെടെയുള്ള പ്രമുഖ സംവിധായകരോടൊപ്പം പ്രവര്‍ത്തിച്ച് മലയാള സിനിമയില്‍ വര്‍ഷങ്ങളായുള്ള സജീവ സാന്നിധ്യമാണ് റത്തീന.
പ്രമുഖ ക്യാമറാമാന്‍ തേനി ഈശ്വരാണ് പുഴുവിന്റെ ഛായാഗ്രാഹകന്‍. ദുല്‍ഖര്‍ ആണ് ചിത്രം വിതരണത്തിന് എത്തിക്കുന്നത്. വിഷ്ണു ഗോവിന്ദും , ശ്രീശങ്കറും ചേര്‍ന്നാണ് സൗണ്ട് നിര്‍വ്വഹിച്ചിരിക്കുന്നത്. നെടുമുടി വേണു, ഇന്ദ്രന്‍സ്, മാളവിക മോനോന്‍ തുടങ്ങി പ്രമുഖരായ ഒരു താര നിര തന്നെ പുഴുവിന്റെ ഭാഗമായി എത്തുന്നുണ്ട്.




