Section

malabari-logo-mobile

കടല്‍ തീരത്തെ സംരക്ഷിക്കാന്‍ പുഴമുല്ല പദ്ധതി

HIGHLIGHTS : Puzhamulla project to protect the coast

പാലപ്പെട്ടി അമ്പലം കടല്‍ തീരത്ത് നടപ്പാക്കുന്ന പുഴമുല്ല പദ്ധതിയുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഇ സിന്ധു നിര്‍വ്വഹിക്കുന്നു

മലപ്പുറം: പാലപ്പെട്ടി കടല്‍ തീരത്തെ സംരക്ഷിക്കാന്‍ പുഴമുല്ല പദ്ധതി നടപ്പാക്കുന്നു. പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്തും പെരുമ്പടപ്പ് ഗ്രാമപഞ്ചായത്തും സംയുക്തമായി പരിസ്ഥിതി ദിനത്തില്‍ പാലപ്പെട്ടി കടല്‍ തീരത്ത് പുഴമുല്ല (Cleroden Drum Inerme) വെച്ചു പിടിപ്പിച്ചു.

കേരള യൂണിവേഴ്സിറ്റി ഓഫ് ഫിഷറീസ് ആന്‍ഡ് ഓഷ്യന്‍ സ്റ്റഡീസിന്റെ സാങ്കേതിക ഉപദേശക പ്രകാരമാണ് കടല്‍ തീരം സംരക്ഷിക്കുന്നതിനായി പരീക്ഷണാര്‍ത്ഥം പുഴമുല്ല നട്ടുപിടിപ്പിക്കുന്നത്.

sameeksha-malabarinews

പാലപ്പെട്ടി അമ്പലം കടല്‍ തീരത്ത് പദ്ധതിയുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഇ. സിന്ധു നിര്‍വ്വഹിച്ചു. പെരുമ്പടപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിനീഷ മുസ്തഫ അധ്യക്ഷയായി. മലപ്പുറം ജില്ലാ പഞ്ചായത്ത് അംഗം എ.കെ. സുബൈര്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ റംഷീന ആലുങ്ങല്‍, പി. അജയന്‍, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിസാര്‍, വാര്‍ഡ് അംഗം സൗദ അബ്ദുള്ള എന്നിവര്‍ പങ്കെടുത്തു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!