തിരൂരങ്ങാടി : തെന്നല അറക്കലിലെ പുളിക്കല്‍ കുഞ്ഞിമൊയ്തീന്‍ എന്ന മാനു ഹാജി (67) നിര്യാതനായി. ഏതാനും ദിവസം മുമ്പ് കാറില്‍ യാത്ര ചെയ്യുമ്പോള്‍ കോട്ടക്കല്‍ ഒതുക്കുങ്ങലിന് സമീപം അപകടത്തില്‍ പെട്ട് കോട്ടക്കല്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.കേരള മുസ് ലിം ജമാഅത്ത് അംഗവും തെന്നല സിഎം മര്‍കസ് കമ്മിറ്റി ട്രഷററുമാണ്.ഭാര്യ: നഫീസ ഹജ്ജുമ്മ..മക്കള്‍ : യഹ്‌യ (ഖത്തര്‍ ),.സ്വാദിഖ് നിസാമി (എസ് എസ് എഫ് മലപ്പുറം വെസ്റ്റ് ജില്ലാ ജനറല്‍ സെക്രട്ടറി), സുമയ്യ, ജുബൈരിയ്യ .മരുമക്കള്‍ :മുസ്തഫ സഖാഫി മൂന്നിയൂര്‍,അബ്ദുല്‍ ഗഫൂര്‍ സഖാഫി കൂമണ്ണ,സുലൈഖ, റുമയ്യ .മയ്യിത്ത്‌പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ഇന്ന് തെന്നല അറക്കല്‍ ജുമുഅ മസ്ജിദ് ഖബര്‍സ്ഥാനില്‍ മറവ് ചെയ്യും.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



