പിറന്നാള്‍ ആഘോഷിക്കാന്‍ ദുബായിലേക്ക് കൊണ്ടുപോയില്ല;യുവതിയുടെ മര്‍ദ്ദനത്തില്‍ ഭര്‍ത്താവ് കൊല്ലപ്പെട്ടു

പൂനെ:പിറന്നാള്‍ ആഘോഷിക്കാന്‍ ദുബായിലേക്ക് കൊണ്ടുപോകാത്തതിന് ഭാര്യ മര്‍ദ്ദിച്ച ഭര്‍ത്താവ് മരിച്ചു. പിറന്നാള്‍ ദിനത്തിലും വിവാഹവാര്‍ഷികത്തിലും വിലകൂടിയ സമ്മാനങ്ങള്‍ നല്‍കിയില്ലെന്നാരോപിച്ച് ഭാര്യ യുവാവിന്റെ മൂക്കില്‍ അടിച്ചതയാണ് റിപ്പോര്‍ട്ട്. ഇടിയുടെ ആഘാതമാണ് മരണകാരണമെന്ന് പോലീസ് പറഞ്ഞു. പൂനെയിലെ വാന്‍വാഡി മേഖലയില്‍ വെള്ളിയാഴ്ചയാണ് സംഭവം.

വ്യവസായി നിഖില്‍ ഖന്ന (36) ആണ് മരിച്ചത്. ഭാര്യ രേണുകയുമായുള്ള പ്രണയവിവാഹമായിരുന്നു. ആറ് വര്‍ഷം മുമ്പാണ് ഇരുവരും വിവാഹിതരായത്. വനവാടി പ്രദേശത്തെ ഒരു പോഷ് റസിഡന്‍ഷ്യല്‍ സൊസൈറ്റിയിലെ അപ്പാര്‍ട്ട്മെന്റിലാണ് താമസിച്ചിരുന്നത്. വെള്ളിയാഴ്ച ഉച്ചയോടെയാണ് ഇരുവരും തമ്മിലുള്ള തര്‍ക്കം ആരംഭിക്കുന്നത്.

രേണുകയുടെ ജന്മദിനം ആഘോഷിക്കാന്‍ നിഖില്‍ ദുബായിലേക്ക് കൊണ്ടുപോകാത്തതാണ് തര്‍ക്കത്തിന് ഇടയാക്കിയത്. കൂടാതെ പിറന്നാളിനും വിവാഹ വാര്‍ഷികത്തിനും വിലകൂടിയ സമ്മാനങ്ങള്‍ നല്‍കാത്തതും രേണുകയെ ചൊടിപ്പിച്ചു. ഇതേച്ചൊല്ലി ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടാവുകയായിരുന്നത്രെ. വഴക്കിനിടെ രേണുക നിഖിലിന്റെ മൂക്കില്‍ ഇടിച്ചതായി പോലീസ് പറഞ്ഞു.

അടിയേറ്റ് നിഖിലിന്റെ മൂക്കും പല്ലും തകര്‍ന്നു. അബോധാവസ്ഥയില്‍ നിലത്തുവീണ നിഖിലിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഐപിസി സെക്ഷന്‍ 302 പ്രകാരമാണ് കേസ്.രേണുകയെ പോലീസ് അറസ്റ്റ് ചെയ്തു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top