Section

malabari-logo-mobile

ആദ്യ ഹൈഡ്രജന്‍ ഇന്ധന പമ്പ് അബുദാബിയില്‍ തുറന്നു.

HIGHLIGHTS : First hydrogen fuel pump opens in Abu Dhabi

ദുബായ്: വാഹനങ്ങളില്‍ പെട്രോളിന് പകരം ഹൈഡ്രജന്‍ ഉപയോഗിക്കുന്നതിന്റെ ട്രയല്‍ റണ്ണിന്റെ ഭാഗമായി മിഡില്‍ ഈസ്റ്റിലെ ആദ്യ ഹൈഡ്രജന്‍ ഇന്ധന പമ്പ് അബുദാബിയില്‍ തുറന്നു പ്രവര്‍ത്തനം ആരംഭിച്ചു. ആഗോളതാപനം കുറയ്ക്കുന്നതിന്റെ ഭാഗമായി പുനരുപയോഗിക്കാവുന്നതും ഹരിതവുമായ ഇന്ധനത്തിലേക്ക് പെട്രോള്‍ ഉല്‍പ്പാദന രാജ്യം കൂടിയായ യുഎഇ മാറുന്നതിന് മുന്നോടിയാണ് ഇത്. 2050ഓടെ കാര്‍ബണ്‍ ബഹിര്‍ഗമനം പൂര്‍ണമായും ഇല്ലാതാക്കുകയാണ് ലക്ഷ്യം.

ബിഎംഡബ്ല്യു, ടൊയോട്ട കമ്പനികളുടെ ഹൈഡ്രജന്‍ വാഹനങ്ങളിലാണ് പരീക്ഷണ ഓട്ടം. വാഹനങ്ങളുടെ കാര്യക്ഷമത, ആയുസ്സ്, പ്രകടനം എന്നിവകൂടി ഇതോടെ വിലയിരുത്തപ്പെടുന്നു.

sameeksha-malabarinews

അബുദാബി നാഷണല്‍ ഓയില്‍ കമ്പനി (ADNOC) മസ്ദറില്‍ ആരംഭിച്ച ഹൈഡ്രജന്‍ പമ്പിന് H2Go എന്നാണ് പേര്.

സൗരോര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കുന്ന ഇലക്ട്രോലൈസറുകള്‍ ഉപയോഗിച്ചാണ് ജലത്തില്‍ നിന്ന് ഹൈഡ്രജന്‍ വേര്‍തിരിച്ചെടുക്കുന്നത്. കാര്‍ബണ്‍ പുറന്തള്ളാത്തതിനാല്‍ ഇന്ധനത്തിന്റെ ഉപയോഗം മൂലം അന്തരീക്ഷ മലിനീകരണം ഉണ്ടാകില്ല. പൂര്‍ണമായും സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന പ്ലാന്റിലാണ് ഇന്ധനം വേര്‍തിരിച്ചെടുക്കുന്നത്. ഉല്‍പ്പാദനത്തിലോ ഉപയോഗത്തിലോ കാര്‍ബണ്‍ പുറന്തള്ളാത്തതിനാല്‍ ഭാവിയിലെ ഹരിത ഇന്ധനമായി ഹൈഡ്രജന്‍ അവതരിപ്പിക്കപ്പെടുന്നു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!