ചെറിയുള്ളികൊണ്ടൊരു കിടിലം വിഭവമാവാം……

ആവശ്യമായ ചേരുവകൾ

ചെറിയുള്ളി – 1/4
വെള്ളം – 2 1/2 കപ്പ്
കുരുമുളക് – 1/2 ടീസ്പൂൺ
പട്ട – ചെറിയ കഷ്ണം
പഞ്ചസാര – 2 ടീസ്പൂൺ
ഉപ്പ് – ആവശ്യത്തിന്
വിനാഗിരി – 1/4 കപ്പ്‌
ബീറ്റ്റൂട്ട് – 1/4കപ്പ്
കാന്താരിമുളക് – 1/4 കപ്പ്

തയ്യാറാക്കുന്ന വിധം

ഒരു പാനിൽ രണ്ടര കപ്പ് വെള്ളം തിളപ്പിക്കാൻ വയ്ക്കുക.വെള്ളം തിളച്ചുവരുമ്പോഴേക്കും കുരുമുളക്, പട്ട,പഞ്ചസാര, ഉപ്പ്, വിനാഗിരി എന്നിവ ചേർത്ത് നല്ലതുപോലെ തിളപ്പിച്ചെടുക്കുക. ശേഷം തീ ഓഫ്‌ ചെയ്ത് ഇത് ചൂടാറാൻ വയ്ക്കുക.
ശേഷം ഒരു ഗ്ലാസ്‌ ജാറിലേക്ക് ബീറ്റ്റൂട്ട്, ചെറിയുള്ളി, കാന്താരി എന്നിവയിട്ട് അതിലേക്ക് തിളപ്പിച്ച്‌ മാറ്റിവെച്ച വെള്ളമൊഴിച്ചാൽ ചെറിയുള്ളി അച്ചാർ റെഡി.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top