Section

malabari-logo-mobile

മാഹിയില്‍ ഇന്ന് മുതല്‍ മദ്യത്തിന് വില കൂടും; പുതുച്ചേരി സര്‍ക്കാര്‍ 20 ശതമാനം വില വര്‍ദ്ധിപ്പിച്ചു

HIGHLIGHTS : Alcohol prices to go up in Mahe from today; The Puducherry government has increased prices by 20 per cent

മാഹി: പുതുച്ചേരി സര്‍ക്കാര്‍ എല്ലാത്തരം മദ്യങ്ങളുടെയും വില 20 ശതമാനം വര്‍ദ്ധിപ്പിച്ചു. ജൂലൈ 15 മുതല്‍ പുതിയ വില പ്രാബല്യത്തില്‍ വരുമെന്ന് എക്‌സൈസ് വകുപ്പ് ബുധനാഴ്ച പ്രഖ്യാപിച്ചു. പുതുച്ചേരി ഭരണകൂടം ഈ വര്‍ഷം ഏപ്രിലില്‍ മദ്യത്തിന്റെ 7.5 ശതമാനം പ്രത്യേക കോവിഡ് ലെവി റദ്ദാക്കിയിരുന്നു. ഇതേത്തുടര്‍ന്ന് പുതുച്ചേരിയില്‍ മദ്യത്തിന് വില കുറയാന്‍ ഇത് കാരണമായിരുന്നു. ടൂറിസം മേഖലയുടെ അഭിവൃദ്ധിക്കുവേണ്ടിയാണ് ഇത്തരമൊരു തീരുമാനം എടുത്തത്.

പ്രത്യേക എക്‌സൈസ് തീരുവയുടെ സാധുത ഏപ്രില്‍ ഏഴു മുതല്‍ അവസാനിപ്പിക്കാനുള്ള എക്‌സൈസ് വകുപ്പിന്റെ നിര്‍ദ്ദേശത്തിന് ലഫ്റ്റനന്റ് ഗവര്‍ണര്‍ തമിഴ്‌സായ് സൗന്ദരരാജന്‍ അംഗീകാരം നല്‍കിയിരുന്നു. ഇതേത്തുടര്‍ന്ന്, കേന്ദ്രഭരണ പ്രദേശത്ത് മദ്യത്തിന് വിലക്കുറവ് പ്രാബല്യത്തില്‍ വന്നിരുന്നു.

sameeksha-malabarinews

എന്നാല്‍ കോവിഡ് വ്യാപനം രൂക്ഷമായതോടെ മദ്യശാലകള്‍ അടച്ചിടാന്‍ തമിഴ്‌നാട് തീരുമാനിച്ചതോടെ പുതുച്ചേരിയിലേക്ക് കൂടുതല്‍ പേര്‍ മദ്യം വാങ്ങാനായി എത്തിത്തുടങ്ങി. ഇതോടെയാണ് മെയ് മാസത്തില്‍ പുതുച്ചേരിയില്‍ അധിക നിരക്ക് ഈടാക്കിയത്. എന്നാല്‍ ഇപ്പോള്‍ 20 ശതമാനം വില വര്‍ദ്ധിപ്പിക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. കേരളത്തോട് ചേര്‍ന്നു കിടക്കുന്ന പുതുച്ചേരിയിലെ പ്രദേശമായ മാഹിയില്‍ മദ്യം വാങ്ങുന്നതിനായി കേരളത്തില്‍നിന്ന് നിരവധിയാളുകള്‍ എത്താറുണ്ട്. കേരളത്തെ അപേക്ഷിച്ച് മാഹിയില്‍ മദ്യത്തിന് വില കുറവായിരുന്നു.

വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തില്‍ വ്യാഴാഴ്ച നടത്താനിരുന്ന കട തുറന്നുള്ള സമരം മാറ്റിവെച്ചു. സംസ്ഥാന പ്രസിഡന്റ് ടി നസറുദ്ദീനെ മുഖ്യമന്ത്രി നേരിട്ട് വിളിച്ച് ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് സമരം മാറ്റിയത്. വെള്ളിയാഴ്ച മുഖ്യമന്ത്രിയുമായി നടത്തുന്ന ചര്‍ച്ചയ്ക്ക് ശേഷം ഭാവി പരിപാടികള്‍ തീരുമാനിക്കുമെന്ന് വ്യാപാരികള്‍ അറിയിച്ചു. ലോക്ഡൗണ്‍ അനിശ്ചിതമായി നീണ്ടുപോവുന്നതിലും വ്യാപാരികള്‍ക്ക് സഹായം ലഭിക്കാത്തതിലും പ്രതിഷേധിച്ചാണ് കടതുറന്നിട്ട് സമരം ചെയ്യുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി അറിയിച്ചത്.

എല്ലാ കടകളും തുറന്ന് പ്രവര്‍ത്തിക്കുക എന്ന ആവശ്യം അംഗീകരിക്കാന്‍ കഴിയില്ലെന്നായിരുന്നു ഇന്നലെ മുഖ്യമന്ത്രി പറഞ്ഞത്. സര്‍ക്കാര്‍ തീരുമാനം അനുസരിച്ചില്ലെങ്കില്‍ സമരത്തെ നേരിടുമെന്നും മുഖ്യമന്ത്രി കഴിഞ്ഞ ദിവസം ചൂണ്ടിക്കാട്ടിയിരുന്നു. പക്ഷെ കടകള്‍ തുറക്കുകയെന്ന തീരുമാനവുമായി മുന്നോട്ട് പോവാന്‍ തന്നെ വ്യാപാരികള്‍ തീരുമാനിച്ചതോടെയാണ് അടിയന്തര ചര്‍ച്ച നടന്നത്. പിന്നാലെയാണ് വിഷയത്തില്‍ മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത്.

മുഴുവന്‍ ദിവസവും കടകള്‍ തുറക്കുന്നത് സംബന്ധിച്ച് ഇന്ന് കോഴിക്കോട് ജില്ലാ കലക്ടറുമായി വ്യാപാരികള്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടിരുന്നു. പിന്നാലെ നാളെ മുതല്‍ കടകള്‍ തുറക്കുമെന്ന് വ്യാപാരികള്‍ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. സര്‍ക്കാര്‍ നിശ്ചയിച്ചത് പ്രകാരം മാത്രമെ കാര്യങ്ങള്‍ നടക്കുകയുള്ളൂവെന്നും വ്യാപാരികളുടെ ഭാഗത്ത് നിന്നും പ്രകോപനപരമായ നീക്കമുണ്ടായാല്‍ പൊലീസിന്റെ സഹായത്തോടെ നിയമപരമായി നീക്കങ്ങളോട് നേരിടുമെന്നും കളക്ടര്‍ നരസിംഹു തേജ് ലോഹിത് റെഡ്ഢി അറിയിക്കുകയും ചെയ്തു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!