Section

malabari-logo-mobile

പൊതുസ്ഥലത്ത് പുകവലിച്ചാല്‍ 20,000 രൂപ പിഴ

HIGHLIGHTS : ദില്ലി: പൊതുസ്ഥലത്ത് പുക വലിക്കുന്നവരെ നിയന്ത്രിക്കുന്നതിനായി നിയമം കൂടുതല്‍ ശക്തമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറെടുക്കുന്നു. നിലവില്‍ പൊതുസ്ഥല...

MODEL 1 copyദില്ലി: പൊതുസ്ഥലത്ത് പുക വലിക്കുന്നവരെ നിയന്ത്രിക്കുന്നതിനായി നിയമം കൂടുതല്‍ ശക്തമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറെടുക്കുന്നു. നിലവില്‍ പൊതുസ്ഥലങ്ങളില്‍ പുകവലിച്ചാല്‍ 200 രൂപയാണ് പിഴയൊടുക്കേണ്ടത്. എന്നാല്‍ ഇത് 20,000 രൂപയാക്കി വര്‍ദ്ധിപ്പിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നത്. ഇനി മുതല്‍ സിഗരറ്റ് പാക്കായി മാത്രമേ നല്‍കാവൂ എന്നും ശുപാര്‍ശയില്‍ പറയുന്നുണ്ട്. പുകയില ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുന്നവരുടെ പ്രായപരിധി 18 ല്‍ നിന്നും 25 വയസ്സായി ഉയര്‍ത്താനും ശുപാര്‍ശയുണ്ട്.

പുകയില ഉപഭോഗ നിയന്ത്രണത്തിനായി ആരോഗ്യമന്ത്രാലയം നിയമിച്ച വിദഗ്ദ്ധ സമിതിയാണ് ശുപാര്‍ശ സമര്‍പ്പിച്ചിരിക്കുന്നത്. ചില്ലറയായി സിഗരറ്റ് വില്‍ക്കുന്നത് തടയണമെന്നും ശുപാര്‍ശയില്‍ പറയുന്നുണ്ട്. 70 ശതമാനവും വില്‍പ്പന നടക്കുന്നത് സിഗരറ്റ് ചില്ലറ വില്‍പ്പനയില്‍ കൂടിയാണ്.

sameeksha-malabarinews

സിഗരറ്റ് പാക്കറ്റുകള്‍ക്ക് മുകളില്‍ നിര്‍ബന്ധമായും കാണിച്ചിരിക്കേണ്ട മുന്നറിയിപ്പ് പ്രദര്‍ശിപ്പിക്കാത്ത കമ്പനികളില്‍ നിന്നും 5,000 രൂപയാണ് പിഴ ഈടാക്കിയിരുന്നത്. എന്നാല്‍ ഇത് 50,000 രൂപയാക്കി ഉയര്‍ത്താനും ശുപാര്‍ശയുണ്ട്. പുകയില പരസ്യമായി പിടിക്കപ്പെട്ടാല്‍ പോലീസില്‍ നേരിട്ട് പിഴ ഒടുക്കാനാവില്ല. പകരം കോടതിയില്‍ വേണം പിഴ ഒടുക്കേണ്ടത്. പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ ഇക്കാര്യം ബില്ലായി അവതരിപ്പിക്കാനും ആരോഗ്യ മന്ത്രാലയം ലക്ഷ്യമിടുന്നു.

കഴിഞ്ഞയാഴ്ചയാണ് ഇക്കാര്യങ്ങള്‍ സംബന്ധിച്ച റിപ്പോര്‍ട്ട് രമേഷ് ചന്ദ്ര അദ്ധ്യക്ഷനായ സമിതി കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിച്ചത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!