Section

malabari-logo-mobile

ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്തില്ല; സൈനികനെതിരെ നടപടി

HIGHLIGHTS : വാഷിങ്ടണ്‍: ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്യാന്‍ തയ്യാറാകാത്ത സെനികനെതിരെ നടപടി. ദൈവനാമത്തില്‍

MODEL 2 copyവാഷിങ്ടണ്‍: ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്യാന്‍ തയ്യാറാകാത്ത സെനികനെതിരെ നടപടി. ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്യുന്നില്ലെങ്കില്‍ സൈന്യത്തില്‍ നിന്ന് ഒഴിയണമെന്ന് ഉദേ്യാഗസ്ഥനോട് അമേരിക്കന്‍ വ്യോമസേന ആവശ്യപ്പെട്ടു. നിരീശ്വരവാദിയായ ഉദേ്യാഗസ്ഥനോടാണ് അമേരിക്കന്‍ വ്യോമസേനയുടെ മുന്നറിയിപ്പ്.

ഈ സംഭവത്തെ തുടര്‍ന്ന് ഉദേ്യാഗസ്ഥന്‍ വ്യോമസേനക്കെതിരെ കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ്. അമേരിക്കയിലെ മനുഷ്യാവകാശ സംഘടനയായ അമേരിക്കന്‍ ഹുമാനിസ്റ്റ് അസോസിയേഷനാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

sameeksha-malabarinews

‘ ദൈവമേ എന്നെ സഹായിക്കണമേ’ എന്നു തുടങ്ങുന്ന സത്യപ്രതിജ്ഞ നിര്‍ബന്ധമായും ചൊല്ലണമെന്നാണ് അമേരിക്കന്‍ വ്യോമസേനയുടെ ആവശ്യം. എന്നാല്‍ ഉദേ്യാഗസ്ഥനിത് നിരസിച്ചത് വ്യോമസേനയുമായുള്ള കരാര്‍ ലംഘമാണെന്നാണ് അധികൃതരുടെ വാദം.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!